HOME
DETAILS
MAL
വിസാ നിയന്ത്രണങ്ങളില്‍ ഇളവ്
backup
June 04 2020 | 00:06 AM
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്കു വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചു.
ബിസിനസുകാര്‍, ആരോഗ്യസംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, എന്‍ജിനീയറിങ്, ടെക്നിക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായാണ് വിസാ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത്.
നോണ്‍ ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍, ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് ഇവര്‍ക്ക് ഇന്ത്യയിലേക്കു വരാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."