ഉദ്യോഗസ്ഥര്‍ സാധാരണക്കാരോട് വിനയത്തോടെ പെരുമാറണം: ടി.പി രാമകൃഷ്ണന്‍
തൃശൂര്‍ : ഉദ്യോഗസ്ഥര്‍ സാധാരണക്കാരോട് വിനയത്തോടെ പെരുമാറണമെന്നു എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
ഉദ്യോഗസ്ഥരില്‍ അഴിമതിയും സ്വഭാവദൂഷ്യത്തിന്റേയും കറ പുരളരുത്. കൂടാതെ അഴിമതിയും കൃത്യവിലോപവും സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 131 എക്‌സൈസ് ഓഫീസര്‍മാരുടെ പൊലിസ് അക്കാദമി കാമ്പസില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിമുക്ത സമൂഹമാണു സര്‍ക്കാരിന്റെ ലക്ഷ്യം. മയക്കുമരുന്നുകളുടെ വര്‍ധിച്ച ഉപയോഗവും വിപണനവും വലിയ വെല്ലുവിളിയാണ്.
കുട്ടികളേയും യുവാക്കളേയുമാണു ലഹരിമാഫിയ ലക്ഷ്യമിടുന്നത്. ലഹരിവലയില്‍ അകപ്പെടുന്നവര്‍ കുറ്റവാളികളായും മാറുന്നു. ലഹരിയുടെ അടിമകളാകാതെ ജനങ്ങളെ സംരക്ഷിക്കുകയാണു എക്‌സൈസ് സേനയുടെ മുഖ്യചുമതല. ലഹരി മാഫിയയെ നേരിടുന്നതില്‍ ഒരു വിട്ടുവീഴ്ചയും അരുത്. കുറ്റകൃത്യങ്ങള്‍ തടയുന്നതിലും നിയമം നടപ്പാക്കുന്നതിലും കാര്‍ക്കശ്യം വേണം. രണ്ടു വര്‍ഷത്തിനിടയില്‍ എക്‌സൈസ് പതിനൊന്നായിരത്തോളം മയക്കുമരുന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജീവിതമാണു ലഹരിയെന്ന സന്ദേശം സമൂഹത്തില്‍ ഉയരണം. എക്‌സൈസ് സേനയില്‍ കൂടുതല്‍ വനിതകളെ ഉള്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, എക്‌സൈസ് അക്കാദമി ഡയറക്ടര്‍ വി.എ മോഹനന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ബി. അന്‍സാര്‍ ബെസ്റ്റ് ഇന്‍ഡോര്‍, പി.ടി പത്മഗിരീഷ് ബെസ്റ്റ് ഔട്ട് ഡോര്‍, എന്‍. ബിജു, എം. മനു ബെസ്റ്റ് ഷൂട്ട്, കെ.വി ഷൈജു ബെസ്റ്റ് ഓള്‍ റൗണ്ടര്‍ എന്നിവര്‍ക്കു പുരസ്‌കാരങ്ങള്‍ നല്‍കി. സേനയില്‍ പുതുതായി എത്തിയ 131 പേരില്‍ ഒരാള്‍ എംടെക്, മൂന്നു പേര്‍ ബിടെക്, നാലു പേര്‍ എംബിഎ, രണ്ടു പേര്‍ എംസിഎ ബിരുദധാരികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."