ബി.ജെ.പിക്ക് തിരിച്ചടി നല്‍കും: ശത്രുഘ്‌നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: സിറ്റിങ് സീറ്റില്‍ ഇത്തവണ മത്സരിപ്പിക്കേണ്ടെന്ന് തീരുമാനിച്ച ബി.ജെ.പിക്കെതിരേ എതിര്‍പ്പുമായി ശത്രുഘ്‌നന്‍ സിന്‍ഹ. ബി.ജെ.പിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം ഇന്നലെ പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തെയാണ് ബി.ജെ.പിയില്‍ വിമത സ്വരമുയര്‍ത്തിക്കൊണ്ടിരിക്കുന്ന ശത്രുഘ്‌നന്‍ സിന്‍ഹ പ്രതിനിധീകരിക്കുന്നത്. ഇത്തവണ ഇവിടെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ബി.ജെ.പി സീറ്റ് നല്‍കിയത്.
ഭൗതിക ശാസ്ത്രത്തിലെ പ്രസിദ്ധമായ ന്യൂട്ടന്റെ മൂന്നാം ചലനനിയമം ചൂണ്ടിക്കാട്ടിയാണ് ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പിയെ ഭീഷണിപ്പെടുത്തിയത്. ഏതൊരു പ്രവര്‍ത്തനത്തിനും തുല്യമായ പ്രതിപ്രവര്‍ത്തനം ഉണ്ടാകുമെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറയുന്നു. നിങ്ങളും നിങ്ങളുടെ ആള്‍ക്കാരും എന്നോട് ചെയ്തത് സഹിക്കാവുന്നതാണെന്നും എന്നാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ഞാന്‍ ഇപ്പോള്‍ പ്രാപ്തനാണെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു.
അദ്വാനിക്ക് ഇത്തവണ സീറ്റ് നല്‍കാതിരുന്ന തീരുമാനത്തേയും അദ്വാനിക്ക് പകരം പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്ക് ഗുജറാത്തിലെ ഗാന്ധിനഡഗര്‍ സീറ്റ് നല്‍കിയതിനെയും ശത്രുഘ്‌നന്‍ സിന്‍ഹ വിമര്‍ശിച്ചു. അദ്വാനിക്ക് പകരംവയ്ക്കാന്‍ ആരുമില്ലെന്നും സിന്‍ഹ പറയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."