ഡെങ്കിപ്പനി: കൊതുകു വളരുന്ന സാഹചര്യം ഒഴിവാക്കണം: കലക്ടര്‍
ആലപ്പുഴ: ജില്ലയില്‍ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം ശ്രദ്ധയില്‍പെട്ടിട്ടുള്ളതിനാല്‍ രോഗം പരത്തുന്ന കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്ന ജലം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പൊതുജനങ്ങളും സ്ഥാപന ഉടമകളും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ചിരട്ട, പാത്രങ്ങള്‍, ടയറുകള്‍, കളിപ്പാട്ടങ്ങള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍, ആക്രി സാധനങ്ങള്‍, കുമ്പിള്‍ ഇലയുള്ള വേലിച്ചെടികള്‍ എന്നിവയില്‍ ജലം കെട്ടിനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശം നിര്‍ബന്ധമായും പാലിക്കണം.
നിര്‍ദേശങ്ങള്‍ പാലിക്കാതെ പകര്‍ച്ചവ്യാധി വ്യാപിപ്പിക്കുന്ന അവസ്ഥ സംജാതമാക്കുന്നത് തിരുകൊച്ചി പൊതുജനാരോഗ്യ നിയമപ്രകാരം പിഴയോ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം രണ്ടു വര്‍ഷംവരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."