കീഴ്‌ചേരിമേല്‍ പള്ളിയോടം നീരണിഞ്ഞു
ചെങ്ങന്നൂര്‍: ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വള്ളസദ്യകളിലും പങ്കെടുക്കാന്‍ ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ പള്ളിയോടം നീരണിഞ്ഞു. കരക്കാരുടെ ആഹ്ലാദാരവങ്ങളോടെയാണ് പള്ളിയോടം പമ്പയാറ്റില്‍ നീരണിഞ്ഞത്.
പുലര്‍ച്ചെ മാലിപ്പുരയില്‍ മഹാഗണപതി ഹോമം നടത്തി. മഹാദേവ ക്ഷേത്രത്തിലും നരസിംഹ സ്വാമി ക്ഷേത്രത്തിലും വിഘ്‌നേശ്വര ക്ഷേത്രത്തിലും വിശേഷാല്‍ വഴിപാടുകളും നടത്തി. തുടര്‍ന്ന് വള്ളപ്പാട്ട് പാടി ഘോഷയാത്രയായി കരക്കാര്‍ മാലിപ്പുരയില്‍ എത്തിയാരുന്നു നീരണിയിക്കല്‍. കീഴ്‌ചേരിമേല്‍ ആലപ്രത്ത് മഠത്തുംകടവില്‍ എന്‍.എസ്.എസ് യൂണിയന്‍ ആക്ടിങ്ങ് പ്രസിഡന്റ് പി.എന്‍.സുകുമാരപ്പണിക്കര്‍ നീര്‍ത്തൊടീല്‍ നടത്തി. കെ.കെ.രാമചന്ദ്രന്‍നായര്‍ എം.എല്‍.എ, യൂണിയന്‍ സെക്രട്ടറി വി.കെ മോഹന്‍ദാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബി. സുദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. കരയോഗം സെക്രട്ടറിയും കൗണ്‍സിലറുമായ വി.ജയകുമാര്‍, പള്ളിയോട പ്രതിനിധികളായ മധു കരിപ്പാലില്‍, ബിജുകൃഷ്ണന്‍, ക്യാപ്റ്റന്‍ അഡ്വ.ജി.പ്രേംലാല്‍, പ്രമോദ് കൊല്ലവന തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പള്ളിയോടം ആറന്മുളയ്ക്ക പുറപ്പെട്ടു. 15 നാണ് ആദ്യ വള്ളസദ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."