HOME
DETAILS
MAL
തിരുവനന്തപുരത്ത് 19 ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍
backup
June 04 2020 | 01:06 AM
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചു മരിച്ച വൈദികന് ചികിത്സയിലിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയിലെയും ഡോക്ടര്‍മാരും ജീവനക്കാരും നിരീക്ഷണത്തില്‍. വൈദികനുമായി സമ്പര്‍ക്കമുണ്ടായ 10 ഡോക്ടര്‍മാരാണ് മെഡി. കോളജില്‍ നിന്ന് നിരീക്ഷണത്തില്‍ പോയത്. പേരൂര്‍ക്കട ആശുപത്രിയിലെ ഒന്‍പത് ഡോക്ടര്‍മാരും നിരീക്ഷണത്തില്‍ പോയി.
ഇവര്‍ക്കു പുറമെ 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂര്‍ക്കട ആശുപത്രിയിലെ രണ്ടു വാര്‍ഡുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധയുണ്ടായത് എന്നതു വ്യക്തമാകാത്തത് പരക്കെ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."