വിവാഹമോചനം തേടി കൊലയാളിയുടെ ഭാര്യ
വാഷിങ്ടണ്‍: ജോര്‍ജ് ഫ്ളോയിഡിനെ കാല്‍മുട്ടു കൊണ്ട് അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ പൊലിസ് ഓഫിസര്‍ ഡെറിക് ഷോണില്‍ നിന്ന് വിവാഹമോചനം തേടി ഭാര്യ കെല്ലി മേ ഷോണ്‍. കൊലപാതക ദൃശ്യങ്ങള്‍ വൈറലായതോടെ ഇയാളെ കൊലക്കുറ്റം ചുമത്തി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
തനിക്ക് ശ്വാസംമുട്ടുന്നതായി ജോര്‍ജ് പറഞ്ഞെങ്കിലും ഒന്‍പത് മിനുട്ടോളം കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്നാണ് യുവാവ് മരിച്ചത്.
ഡെറികിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ഒരു ദിവസത്തിനു ശേഷമാണ് ഭാര്യ വിവാഹമോചനത്തിന് നോട്ടിസ് നല്‍കിയത്. 10 വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. എട്ടു പേജുള്ള പരാതിയില്‍ തന്റെ പേരിന്റെ അവസാനമുള്ള ഷോണ്‍ ഒഴിവാക്കിത്തരണമെന്നും പറയുന്നുണ്ട്.
മെയ് 28 മുതല്‍ കെല്ലി വേറിട്ടാണ് താമസം. മിസ് മിനസോട്ടയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കെല്ലി ബാലികയായിരിക്കെ ലാവോസില്‍ നിന്ന് അഭയാര്‍ഥിയായാണ് യു.എസിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."