HOME
DETAILS
MAL
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് രണ്ടടി ഉയര്‍ന്നു
backup
July 12 2016 | 21:07 PM
തൊടുപുഴ: കാലവര്‍ഷം കനത്തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഒറ്റ ദിവസം കൊണ്ട് രണ്ടടി ഉയര്‍ന്നു.
ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ ഇടുക്കി പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് 10.26 സെ. മീ മഴ രേഖപ്പെടുത്തി.
29.865 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള വെള്ളം ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തി.
2332.1 അടിയാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. ഇത് സംഭരണശേഷിയുടെ 32 ശതമാനമാണ്.
1.645 ദശലക്ഷം യൂനിറ്റ് മാത്രമാണ് ഇന്നലെ പദ്ധതിയുടെ മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പ്പാദനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."