'' ഈ ചൗക്കിദാര്‍ റേപിസ്റ്റും കള്ളനും കൊലപാതകിയുമാണ്: ''മോദിക്കെതിരേ ജമ്മുകശ്മീര്‍ പി.ഡി.പി നേതാവ്
ശ്രീനഗര്‍: രാജ്യത്തിന്റെ കാവല്‍ക്കാരനെന്ന് സ്വയം വിശേഷിപ്പിക്കുന്ന നമ്മുടെ മോദി കൊലപാതകിയും റേപിസ്റ്റും കള്ളനുമാണെന്ന് ജമ്മുകശ്മീര്‍ പി.ഡി.പി നേതാവ് ഫിര്‍ദൗസ് തക്. നരേന്ദ്രമോദിയുടെ മേം ഭി ചൗകിദാര്‍ കാംപയിനെതിരേ രൂക്ഷവിമര്‍ശനവുമായാണ് ഇദ്ദേഹം രംഗത്തെത്തിയത്.
' കാവല്‍ക്കാരന്‍ കള്ളനായതു കൊണ്ട് നിരവധി കള്ളന്മാര്‍ രാജ്യത്തെ കട്ടുമുടിച്ച് കടന്നു കളഞ്ഞു. മുഹമ്മദ് അഖ്‌ലാക്കിന്റെ
കൊലപാതകത്തിലൂടെ മോദി ഒരു കൊലപാതകി കൂടിയാണെന്ന് തെളിയിച്ചു. ചൗക്കിദാര്‍ ഒരു റേപ്പിസ്റ്റുകൂടിയാണ് ഞാന്‍ പറഞ്ഞത് കത്‌വയിലെ ആസിഫയെ കുറിച്ചാണ്. റഫാല്‍ അഴിമതി നടത്തിയ ഈ കാവല്‍ക്കാരന്‍ ഏറ്റവും വലിയ ഫ്രോഡാണ്. എന്നായിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകള്‍.
Firdous Tak,PDP in Jammu y'day: Chowkidar chorr hai kyunki kitne log loot kar chale gaye iss desh ko.Chowkidar fraud bhi hai, mein Rafale deal ki baat kar raha hun,Chowkidar kaatil bhi hai, mein Akhlaq ki baat kar raha hun, Chowkidar rapist bhi hai,mein Asifa ki baat kar raha hun pic.twitter.com/54tyfCKqTP
— ANI (@ANI) March 25, 2019
2015 ലാണ് യു.പിയിലെ ദാദ്രിയില്‍ വീട്ടില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അഖ്‌ലാക്കിന്റെ
വീട് ആക്രമിച്ച് അദ്ദേഹത്തെ അടിച്ചുകൊലപ്പെടുത്തിയത്. രാജ്യത്തെ നടുക്കിയ ഈ സംഭവത്തെ അപലപിക്കാനോ ഇതിനെതിരെ ശബ്ദിക്കാനോ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് തയ്യാറായിരുന്നില്ല.
അതേസമയം ഇതേ കേസില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിക്കേ മരണപ്പെട്ട ആളുടെ മൃതദേഹം ഇന്ത്യന്‍ പതാകയില്‍ പുതപ്പിച്ചായിരുന്നു ജയിലില്‍ നിന്ന് കൊണ്ടുവന്നത്. അന്ത്യ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബി.ജെ.പി നേതാക്കളുള്‍പ്പെടെ വന്‍ സംഘം തന്നെ എത്തിയിരുന്നു. കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ എല്ലാ പ്രതികള്‍ക്കും ബി.ജെ.പി ജോലിയും മറ്റ് സഹായങ്ങളും നല്‍കുകയും ചെയ്തിരുന്നു.
2018 ജനുവരിയിലായിരുന്നു ജമ്മുകശ്മീരിലെ ഒരുക്ഷേത്രത്തില്‍ എട്ട് വയസുകാരി ആസിഫയെയെന്ന പെണ്‍കുഞ്ഞിനെ ഒരു സംഘം ക്രൂരബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനുള്ള ബി.ജെ.പിയുടെ ഇടപെടല്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഹിന്ദു ഏക്താ മഞ്ച് റാലിയില്‍ ബി.ജെ.പിയുടെ മന്ത്രിമാരും അന്ന് പങ്കെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."