HOME
DETAILS

കേരളം കീഴടക്കി ലഹരി മാഫിയാ അധോലോകം

  
backup
July 01 2018 | 18:07 PM

keralam-keezhadakki

ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക് പിടിച്ചു കെട്ടാനാവാത്ത വിധം നമ്മുടെ സംസ്ഥാനത്ത് ലഹരി അധോലോക സംഘം പിടിമുറുക്കിയിരിക്കുന്നു. ഇവര്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തില്‍ ഈയാംപാറ്റകളെ പോലെ കരിഞ്ഞു വീഴുന്നതില്‍ ഭൂരിഭാഗവും മുതിര്‍ന്നവരെ അപേക്ഷിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ്.

ബോധവല്‍ക്കരണവും സമൂഹത്തിന്റെ ചെറുത്തു നില്‍പ്പും ശക്തി പ്രാപിച്ചിട്ടും കഞ്ചാവ് പോലുള്ള ലഹരി പദാര്‍ഥങ്ങളുടെ വിനിമയത്തിലൂടെ കോടികള്‍ സമ്പാദിക്കുന്നവര്‍ക്ക് ഒരു കുലുക്കവുമില്ല. ലഹരിയുടെ ഉന്മത്തദയില്‍ ഭ്രമിച്ചുപോയ യുവതലമുറയെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളൊക്കെയും പരാജയം രുചിക്കുമ്പോള്‍ സമൂഹത്തില്‍ വേരൂന്നിയ ഭീതിയുടെ കരാള ഹസ്തങ്ങള്‍ക്ക് ബലമേറിയിരിക്കുന്നു.
നമ്മുടെ മക്കള്‍ സംശുദ്ധരാണ്, സംശയിക്കേണ്ടതായി ഒന്നുമില്ലെന്ന പൊതുബോധം ഒരു പക്ഷേ തെറ്റുപറ്റിയെന്ന് വിലയിരുത്തുന്നത് മറുമരുന്ന് കൊണ്ട് ഫലപ്രാപ്തി ഇല്ലാതെ വരുമ്പോഴാണ്. മയക്കുമരുന്ന് ഗൂഢസംഘങ്ങള്‍ നമുക്കിടയില്‍ പ്രബലരായത് നമ്മെ തെല്ലും ആശങ്കപ്പെടുത്തുന്നില്ലായെന്നത് ഭീതിതം തന്നെ.
നമ്മുടെ യുവതലമുറയെ നമ്മള്‍ എത്രത്തോളം സൂക്ഷ്മതയോടെ വളര്‍ത്തുന്നുവോ അതിനും മേലെ ഗൂഢ തന്ത്രങ്ങളോടെ ഇത്തരം ലോബികള്‍ നമ്മുടെ മക്കളെ അവരുടെ ആളുകളായി വാര്‍ത്തെടുക്കുന്നു. ലഹരിക്കടിമപ്പെടുന്ന ഓരോ യുവാക്കളിലും ഈ ഗൂഢ സംഘങ്ങള്‍ ഓരോ സാമ്രാജ്യം ഉയര്‍ത്താന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ (ചകഒ) കണക്ക് കൂട്ടല്‍.


മറ്റു വിദേശ മയക്കുമരുന്നുകളെ അപേക്ഷിച്ച് വിലക്കുറവും നമ്മുടെ നാട്ടില്‍ സുലഭമാണെന്നത് കൊണ്ടും കഞ്ചാവ് തന്നെയാണ് യുവാക്കള്‍ക്കിടയില്‍ ഏറെയും പ്രിയം. പണമൊഴുക്കിയും തിണ്ണമിടുക്ക് കാട്ടിയും വിഹരിച്ചിരുന്ന കഞ്ചാവ് ലോബി ഇന്ന് മലബാറില്‍ ശക്തി പ്രാപിച്ചത് ലഹരി മാഫിയകളുടെ അധോലോക പ്രവര്‍ത്തനങ്ങളുടെ ചുവട് പിടിച്ചാണ്. ഈയിടെ കാസര്‍കോട് ജില്ലയിലെ പാലക്കുന്ന് എന്ന പ്രദേശത്ത് കഞ്ചാവ് സംഘാംഗങ്ങള്‍ തമ്മിലുള്ള വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംസ്ഥാന രഹസ്യാന്വേഷണ സംഘത്തിന്റെ അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ഈ മാഫിയയെ തുടച്ചുനീക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ഫോഴ്‌സുകള്‍ ഇറങ്ങിയാലും പ്രാപ്തമാവില്ലെന്ന ഭയപ്പെടുത്തുന്ന സ്ഥിതിവിശേഷം സംജാതമാകുന്നിടത്തേക്ക് ശക്തി പ്രാപിച്ചിരിക്കുന്നു ലഹരി മാഫിയ. കാസര്‍കോട്ടെ ഒരു സ്വകാര്യചാനല്‍ നടത്തിയ ഒളി കാമറ ഓപറേഷനില്‍ പുറത്തുവിട്ട വിവരങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ചെടികളെ വെള്ളവും വളവും നല്‍കി ഘട്ടം ഘട്ടമായി പരിപാലിക്കുന്നത് പോലെ കുട്ടികളെ സ്‌കൂള്‍ തലം തൊട്ടേ മയക്കുമരുന്നിന്റെ ലഹരി ലോകത്തേക്കാനയിക്കുകയാണിവര്‍. ഉഘട സ്റ്റാമ്പുകളിലും മിഠായികളിലും ലഹരി ചേര്‍ത്ത് ആദ്യം സൗജന്യമായും പിന്നീട് പണം വാങ്ങിയും ലഹരിയുടെ വക്താക്കളായി വിദ്യാര്‍ഥികളെ തങ്ങളുടെ വരുതിയിലാക്കുന്നു.
പിന്നീട് ഇസിഗരറ്റുകള്‍ (പേന പോലെ തോന്നിക്കുന്ന മിയ, ബ്ലൂ വൈറ്റ് ലഹരി ലായനികള്‍ ചേര്‍ത്ത സിഗരറ്റ്) നല്‍കിയും പതിയെ കഞ്ചാവിലേക്ക് നയിക്കുന്നു. ഇസിഗരറ്റുകള്‍ ഏറെ നേരം ലഹരിപിടിച്ചു നിര്‍ത്തുന്നവയും തീരെ വാസനയില്ലാത്തവയുമാണെന്ന് കാസര്‍കോട് ഈയിടെ പൊലിസ് പിടിയിലായ കൗമാരക്കാരന്‍ മൊഴി നല്‍കുകയുണ്ടായി. വീട്ടുകാര്‍ ഒരിക്കലും അറിയില്ല എന്നത് തന്നെയാണ് ഇതിന്റെ മേന്മ. ഇസിഗരറ്റിന് അടിമയാകുന്ന കുട്ടികളെ ക്രമേണ കഞ്ചാവിന്റെ ഉപഭോക്താക്കളാക്കി മാറ്റുന്നു. ലഹരി മരുന്ന് വിപണത്തില്‍ കഞ്ചാവിനാണ് ഡിമാന്റ് എന്നതും എളുപ്പം പണം സമ്പാദിക്കാമെന്നതും യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നു.


കര്‍ണാടകയുടെ അതിര്‍ത്തി ജില്ലയായ കാസര്‍കോട് കഞ്ചാവിന്റെ വിളനിലമായിട്ട് പതിറ്റാണ്ടുകളോളമായി. അതിര്‍ത്തി പ്രദേശങ്ങളില്‍ കഞ്ചാവ് ലോബികള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടുന്നതും രക്തച്ചൊരിച്ചില്‍ നടത്തുന്നതും ഈ മേഖലകളിലാകെ അശാന്തിയുടെ വിത്തുകള്‍ മുളപ്പിച്ചിരിക്കുന്നു. ഏതാനും വര്‍ഷം മുമ്പ് കഞ്ചാവ് ലോബിയുടെ കുടിപ്പക മൂര്‍ച്ഛിച്ച് മൊഗ്രാല്‍ പുത്തൂരിനടുത്ത് വ്യാപകമായ അക്രമവും കൊലപാതകവും അരങ്ങേറി.
കഞ്ചാവ് ലോബിയില്‍ പെട്ട സംഘാംഗങ്ങള്‍ ഭീതി വിതച്ച് പോരടിക്കുന്നത് ഇവിടത്തെ ജന ജീവിതത്തെ ആശങ്കയുടെ മുള്‍മുനയിലാഴ്ത്തിയിട്ടും പൊലിസ് അധികാരികള്‍ക്ക് കുലുക്കമില്ല. കഞ്ചാവ് ലോബി പൊലിസിനേക്കാളും സായുധരായതിന് ഉത്തരവാദികള്‍ അധികാരി വര്‍ഗം തന്നെയാണ്.


പൊലിസ് ഫോഴ്‌സിനെ വിലക്കു വാങ്ങാനും തങ്ങളുടെ സാമ്രാജ്യ സൃഷ്ടിപ്പിന് വിലങ്ങു തടിയാകുന്നവരെ ഭൂമി ലോകത്ത് നിന്നു തന്നെ ഇല്ലായ്മ ചെയ്യാനും തക്ക പ്രബലരായിക്കഴിഞ്ഞിരിക്കുന്നു ഈ ഗൂഢസംഘങ്ങള്‍. മൂന്ന് മാസം മുമ്പ് കാഞ്ഞങ്ങാട് ചെമ്പരിക്കയ്ക്കടുത്ത പ്രദേശത്ത് ഒരു പതിനഞ്ചുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടിരുന്നു. വസ്ത്രം വാങ്ങാന്‍ വീട്ടില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിയെ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കളനാട് എന്ന പ്രദേശത്തിനടുത്ത് റെയില്‍വേ പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തെ പുല്ലുകള്‍ കൊണ്ട് മൂടി വച്ചതും തീവണ്ടി തട്ടിയതിന്റെ പാടുകള്‍ ഇല്ലാതിരുന്നതും സംശയത്തിനിടയാക്കി. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ വിദ്യാര്‍ഥിയുടെ മരണ വിവരം അഞ്ച് ദിവസത്തോളം മൂടിവച്ചത് കൂടുതല്‍ ദുരൂഹതയ്ക്കിടയാക്കി. ഇവരെ പൊലിസ് വിശദമായി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. കഞ്ചാവ് വില്‍പ്പനയുടെ പരിശീലനം ലഭിച്ച കരിയര്‍മാരായിരുന്നു പൊലിസ് പിടിയിലായവര്‍. കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ സംഘത്തില്‍ ചേര്‍ക്കാന്‍ ആവും വിധം ശ്രമിച്ചു നോക്കിയെങ്കിലും അതിന് സാധിച്ചില്ല. തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു. ഈ കേസില്‍ അന്വേഷണം നടത്തവേയാണ് മംഗലാപുരത്തിനടുത്ത് വച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയടക്കമുള്ള കഞ്ചാവ് ലോബിയെ പൊലിസ് പിടികൂടിയത്. ഏതാനും വര്‍ഷം മുമ്പ് വിവാഹിതയായ യുവതി കഞ്ചാവിന് അടിമയാണെന്നും കൂടെ ഉണ്ടായിരുന്നവര്‍ സ്‌കൂള്‍ തലം തൊട്ടേ യുവതി കഞ്ചാവ് എത്തിച്ച് കൊടുക്കുന്നവരായിരുന്നുവെന്നും പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞു.


ഈ കേസിലും വിശദമായൊരു അന്വേഷണമോ കഞ്ചാവ് മാഫിയയുടെ വേരുകള്‍ തേടിയുള്ള നീക്കമോ പൊലിസ് നടത്തിയില്ല. സമാനമായ ഒരു കേസ് മലബാറിന്റെ തെക്ക് മേഖലയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്താതെ ചരമം പ്രാപിച്ചു.കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമാണ് മലബാര്‍ ജില്ലകളിലേക്ക് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്നത്. ഇതിനായി എന്തിനും പോന്ന വന്‍ ശൃംഖലകള്‍ തന്നെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. തീവണ്ടിയില്‍ നിത്യ യാത്രക്കാരായ കഞ്ചാവ് ലോബി, കോളജ് വിദ്യാര്‍ഥികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. റെയില്‍വേ പൊലിസിന്റെയും എക്‌സൈസ് വകുപ്പിന്റെയും കണ്ണുവെട്ടിച്ച് ട്രെയിനുകളില്‍ കടത്തുന്ന കഞ്ചാവും മറ്റ് ലഹരി ഉല്‍പ്പന്നങ്ങളും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച കരിയര്‍മാര്‍ തന്നെയുണ്ട്.


ഉയര്‍ന്ന പ്രതിഫലമടക്കം മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് കരിയര്‍മാരെ ഇത്തരം ഗൂഢസംഘങ്ങള്‍ ഉപയോഗപ്പെടുത്തുന്നത്. ഈയിടെ ബേക്കല്‍ കോട്ടയ്ക്കടുത്ത് ഇത്തരം കരിയര്‍മാര്‍ തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും സഞ്ചാരികളുടെ പിടിയിലകപ്പെടുകയും ചെയ്തിരുന്നു. കൊല്ലം സ്വദേശികളും ആലപ്പുഴക്കാരുമായ കഞ്ചാവ് വില്‍പ്പനക്കാരാണ് ഏറ്റുമുട്ടിയത്. വില്‍പ്പനയുമായി ബന്ധപ്പെട്ട വാക്ക്തര്‍ക്കം കൈയാങ്കളിയിലെത്തിയപ്പോഴാണ് കോട്ട സഞ്ചാരികളുടെ ശ്രദ്ധയില്‍ പെട്ടത്. പൊലിസെത്തുമ്പോഴേക്കും ഇവര്‍ രക്ഷപ്പെടുകയും ചെയ്തു.
കര്‍ണാടകയിലെ മംഗലാപുരത്തും കൂര്‍ഗ് ഭാഗങ്ങളിലും മലയാളികളായ ഏജന്റുമാര്‍ തന്നെയാണ് വിപണന മേഖലയെ നിയന്ത്രിക്കുന്നത്. ഈയിടെ ഗോവയില്‍ നിന്നു കൊണ്ടുവന്ന ലക്ഷങ്ങളുടെ 'ചരസു'മായി ഒരു യുവാവ് കണ്ണൂര്‍ പയ്യന്നൂര്‍ പൊലിസിന്റെ പിടിയിലായിരുന്നു. മലപ്പുറം ജില്ലയിലെ ലഹരി മാഫിയയുടെ ഇടനിലക്കാരനാണ് പിടിയിലായ യുവാവെന്നും ഇവരുടെ സംഘം മലബാറില്‍ വന്‍ ലഹരി മാഫിയാ സാമ്രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുകയാണെന്നും പൊലിസ് കണ്ടെത്തുകയുണ്ടായി.


എന്നാല്‍, പലപ്പോഴും മാഫിയാ തലവന്മാര്‍ പൊലിസിന്റെ പിടിയിലകപ്പെടാറില്ല എന്നതാണ് വാസ്തവം. സംഘത്തിലെ ചെറുമീനുകള്‍ നിയമത്തിന്റെ കരങ്ങളിലകപ്പെടുമ്പോള്‍ വമ്പന്‍ സ്രാവുകള്‍ പണമൊഴുക്കി വഴുതുന്നു. പലപ്പോഴും അധികാരത്തിലിരിക്കുന്നവരുടെ സ്വാധീനത്താല്‍ ഇങ്ങനെ രക്ഷപ്പെടുന്നവര്‍ സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്ത് ആര്‍ക്കും വിഷയമേ അല്ലാതായി തീരുന്നു.
കേരളത്തിലേക്ക് മയക്കുമരുന്ന് പുഴയൊഴുക്കുന്ന വന്‍ ഗൂഢസംഘം കര്‍ണാടകയിലെ പുത്തൂരില്‍ പിടിയിലായ സംഭവം ഏറെ ശ്രദ്ധ നേടിയിരുന്നു. ഉത്തരേന്ത്യക്കാരായ ഒരു വയോധികനായിരുന്നു പിടിയിലായത്. എന്നാല്‍, ഇരുമ്പഴികള്‍ കാണാതെ ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. ഇത് പിന്നീട് ഏറെ ചര്‍ച്ചയാവുകയും കര്‍ണാടക രാഷ്ട്രീയത്തില്‍ ഒച്ചപ്പാടുണ്ടാക്കുകയും ചെയ്തു. അന്ന് രക്ഷപ്പെട്ട വമ്പന്‍ സ്രാവ് ഇന്നും നിയമത്തിന്റെ കരങ്ങള്‍ക്ക് എത്രയോ കാതം അകലെയായി കഴിയുന്നു. ലഹരി വസ്തുക്കളുടെ ചെറുകിട കച്ചവടക്കാര്‍ മാത്രം നിയമത്തിന്റെ പിടിയലകപ്പെടുമ്പോള്‍ ഇത്തരം പ്രതികളില്‍ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാഫിയാ തലവന്മാരെ വലയിലാക്കാന്‍ സാധിക്കുമെന്നത് പരമമായ യാഥാര്‍ഥ്യം.


എന്നാല്‍, സാമ്പത്തികരാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മയക്കുമരുന്ന് വിപണന രംഗത്തെ ഉന്നതര്‍ രക്ഷപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കാണാനാവുന്നത്. യുവജനതയെയും വിദ്യാര്‍ഥി സമൂഹത്തെയും ലഹരിയുടെ ആഴക്കടലില്‍ മുക്കി അവരെ നശിപ്പിച്ചു കളയുകയും സമാധാന പരമായ കുടുംബ വ്യവസ്ഥിതിയെ തകര്‍ക്കുകയും ചെയ്യുന്ന ലഹരി മാഫിയ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നാള്‍ക്കുനാള്‍ ഭയാനകരമാം വിധം ശക്തിയാര്‍ജിച്ചു വരുമ്പോഴും പൊലിസും എക്‌സൈസും അധികാരിവര്‍ഗവും തണുപ്പില്‍ തന്നെ. ലഹരി മാഫിയ നമ്മുടെ മുക്കിലും മൂലയിലും എത്തിയിരിക്കുന്നു. വന്‍ പട്ടണങ്ങളിലെ അധോലോക പ്രവര്‍ത്തകരായ മാഫിയകള്‍ നമ്മുടെ നാടിനെയും യുവജനതയെയും കൂടുതല്‍ നശിപ്പിച്ച് മുന്നേറും മുമ്പ് എന്തെങ്കിലും ചെയ്‌തേ മതിയാവൂ.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  an hour ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  9 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  10 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  10 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  10 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  11 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  11 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  11 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  11 hours ago