ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരം മ്യൂസിയമാക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിശേഖരവും നിലവറയും മറ്റും മ്യൂസിയമാക്കാന്‍ ശുപാര്‍ശ. ഇതു സംബന്ധിച്ച് സംസ്ഥാന ചീഫ് സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി. ക്ഷേത്രത്തിലെ പൂജാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഒഴികെയുള്ളവ മ്യൂസിയമാക്കാനാണ് ശുപാര്‍ശ.
എന്നാല്‍ വിവാദമുണ്ടാകുമെന്നതിനാല്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കാതെ സുപ്രിം കോടതിയുടെ അനുമതിയോടെ തീരുമാനം കൈക്കൊള്ളാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിര്‍ദേശം നേരത്തെ തന്നെ സുപ്രിംകോടതി നിയോഗിച്ച വിനോദ് റായി സമിതി മുന്നോട്ടുവച്ചിരുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള മ്യൂസിയമാണ് വിഭാവനം ചെയ്തത്്. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് ദേവസ്വംവകുപ്പിന് നേരത്തെ നല്കിയ റിപ്പോര്‍ട്ടില്‍ നിധിശേഖരം മ്യൂസിയമാക്കി മാറ്റണമെന്ന നിര്‍ദേശം പ്രയോഗികമാണന്ന് വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതി അനുവദിച്ചാല്‍ മ്യൂസിയം സ്ഥാപിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
എന്നാല്‍ ഇപ്പോഴത്തെ നിര്‍ദേശം പൂര്‍ണമായും അംഗീകരിക്കാന്‍ രാജകുടുംബം തയാറാകില്ലെന്നും അറിയുന്നു. റിപ്പോര്‍ട്ടിനെതിരേ ബി.ജെ.പിയും രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."