HOME
DETAILS

രണ്ടു നൂറ്റാണ്ട് പിന്നിട്ടിട്ടും വിസ്മയം തീര്‍ത്ത് ആനയിറങ്കല്‍ തൂക്കുപാലം

  
backup
April 17 2017 | 01:04 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%a8%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9f

തൊടുപുഴ: ആനയിറങ്കല്‍ തൂക്കുപാലത്തിന് പറയാനുള്ളത് കുടിയേറ്റ ജനതയുടെ മുന്നേറ്റത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ചരിത്രം. 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബ്രിട്ടീഷ് എന്‍ജിനീയര്‍മാരുടെ കരവിരുതില്‍തീര്‍ന്ന ഈ പാലം സഞ്ചാരികള്‍ക്ക് ഇന്നും അത്ഭുതമാണ്. കണ്ണന്‍ദേവന്‍ കമ്പനിയുടെ പെരിയകനാല്‍ ന്യൂ ഡിവിഷനിലാണ് ഈ തൂക്കുപാലം സ്ഥിതിചെയ്യുന്നത്.

ആനയിറങ്കല്‍ ജലാശയം നിറഞ്ഞു കിടക്കുമ്പോള്‍ പാലത്തിലൂടെയുള്ള യാത്ര സാഹസികത ഇഷ്ട്ടപെടുന്നവര്‍ക്ക് ഏറെ ആസ്വദിക്കാന്‍കഴിയും. വാഹനങ്ങളുടെ സസ്‌പെന്‍ഷന്‍പോലെ പ്രവര്‍ത്തിക്കുന്ന പാലത്തിലൂടെയുള്ള സഞ്ചാരം ഏവരെയും ആകര്‍ഷിക്കുന്നതാണ്. കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ എത്തിച്ച ഉരുക്ക് വടത്തിലാണ് തൂക്കുപാലം തീര്‍ത്തിരിക്കുന്നത്. പച്ച പരവതാനി വിരിച്ച തേയില തോട്ടത്തിനിടയിലുള്ള പാലത്തിന് ഏകദേശം 100 മീറ്ററോളം നീളം വരും. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍നിന്ന് അരകിലോമീറ്റര്‍ അകലെയാണ് ഈ ദൃശ്യവിസ്മയം. ഹൈറേഞ്ചില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി തേയില കൃഷി ആരംഭിച്ചപ്പോള്‍ മതികെട്ടാന്‍ചോല സൂര്യാനെല്ലി, ബി.എല്‍.റാം തുടങ്ങിയ മലനിരകളില്‍നിന്നും മഴവെള്ളം ഒഴുകി എത്തുന്ന തോടുകള്‍ക്ക് കുറുകെയാണ് പാലം നിര്‍മിച്ചത്.

കണ്ണന്‍ദേവന്‍ മലനിരകളില്‍ നിന്നും നുള്ളിയെടുത്ത കൊളുന്ത് പെരിയകനാല്‍ ഫാക്ടറിയിലേക്ക് എത്തിക്കുന്നതിനുള്ള എളുപ്പമാര്‍ഗമായിട്ടാണ് ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ ഈ പാലം നിര്‍മിച്ചത്. പിന്നീട് വാഹന സൗകര്യം വന്നതോടെ പാലം ഉപയോഗിക്കാതായി. കാട്ടാനശല്യം രൂക്ഷമായിരുന്നകാലത്ത് തൊഴിലാളികള്‍ക്ക് പെട്ടന്ന് ലയങ്ങളിലേക്ക് എത്തുന്നത്തിനുള്ള മാര്‍ഗം കൂടിയായിരുന്നു ഇത്. 1963ല്‍ ആനയിറങ്കല്‍ അണക്കെട്ട് നിര്‍മിച്ചതോടെ ഈ പാലം ജലശായത്തിനു കുറുകെയായി മാറി. കാലവും പ്രകൃതിക്ഷോഭങ്ങളും വരുത്തിവച്ച കേടുപാടുകളില്‍ പാലത്തിലെ കമ്പികള്‍ പലതും നശിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഉടമസ്ഥരായ സ്വകാര്യകമ്പനി തൂക്കുപാലത്തെ അവഗണിക്കുന്നതായും ആക്ഷേപമുണ്ട്. ഈ ചരിത്ര സ്മാരകം സംരക്ഷിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ലാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  8 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  13 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  42 minutes ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  2 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  3 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  4 hours ago