സാജിദിനും അജ്മല്‍ ഷായ്ക്കും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
ഈരാററുപേട്ട: ചേന്നാട് വേങ്ങത്താനം അരുവിയില്‍ കാല്‍ വഴുതിവീണു മരണമടഞ്ഞ സുഹൃത്തുക്കളായ മറ്റക്കാട് തലപ്പള്ളിയില്‍ അജ്മല്‍ ഷാ, നരിപ്പാറ സാജിദിനും നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ വിട നല്‍കി.
ഇവരുടെ വേര്‍പാട് നാടിനെ ദുഃഖത്തിലാഴ്ത്തി. അകാലത്തില്‍ വിട്ടുപിരിഞ്ഞ ഇവരുടെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാന്‍ ആയിരങ്ങാളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മറ്റക്കാട്ട് പ്രത്യേകം ഒരുക്കിയ പന്തലിലാണ് ഇരുവരുടെയും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് സേഷമാണ് മൃതദേഹങ്ങല്‍ പോസ്റ്റ്മാര്‍ട്ടം ചെയ്ത് ലഭിച്ചത്. പൊതുദര്‍ശനനത്തിനു ശേഷം നാലിന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഈരാറ്റുപേട്ട പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സാജിദും അജ്മലും
വേങ്ങത്താനം അരുവിയില്‍ കാല്‍വഴുതി പാറക്കെട്ടിലേയ്ക്ക് വീണ് മരിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും കരയ്‌ക്കെടുത്തത്. ഇരുവരും സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."