HOME
DETAILS
MAL
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു
backup
March 25 2019 | 18:03 PM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, മുന്ഗണനാവിഭാഗങ്ങള് എന്നിവരുള്‍പ്പെടെ 62 ലക്ഷം കുടുംബങ്ങള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു.
ഏപ്രില്‍ ഒന്നു മുതലാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ പദ്ധതി നടപ്പാക്കാന്‍ കഴിയില്ല. ഇതേ തുടര്‍ന്നാണ് കമ്മിഷനെ സമീപിച്ചത്. തെരഞ്ഞെടുപ്പിനു മുന്‍പ് എടുത്ത തീരുമാനമാണെന്നും ഇന്‍ഷുറന്‍സ് കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്നും കമ്മിഷനെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിക്കാണ് സര്‍ക്കാര്‍ പദ്ധതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."