HOME
DETAILS

സ്‌കൂള്‍ സമയമാറ്റം; ആരോപണമുന്നയിക്കുന്നവര്‍ക്ക് ദുഷ്ടലാക്കെന്ന് മാനേജ്‌മെന്റ്

  
backup
July 01 2018 | 19:07 PM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ സമയമാറ്റവുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ സ്‌കൂളിനെ തകര്‍ക്കാനുള്ള നീക്കമാണെന്നും ആരോപകര്‍ക്കുള്ളത് ദുഷ്ടലാക്കാണെന്നും സ്‌കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

പാഠ്യ- പാഠ്യേതര രംഗത്ത് ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ രക്ഷിതാക്കള്‍ എന്നപേരില്‍ ദുഷ്ടലാക്കോടെയുള്ള ആരോപണങ്ങളാണ് ചിലര്‍ ഉന്നയിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തോടൊപ്പം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലും മാനേജ്‌മെന്റ് വ്യക്തമാക്കി.

റമദാന്‍ കാലയളവില്‍ കഠിനമായ ഉച്ച വെയിലില്‍ നിന്ന് കുട്ടികളെ രക്ഷിക്കാന്‍ രക്ഷിതാക്കളുടെ അഭ്യര്‍ഥന പ്രകാരമാണ് സ്‌കൂള്‍ സമയക്രമം മാറ്റിയത്. എന്നാല്‍ ഇതിനെതിരെ ചിലര്‍ വ്യാപകമായി ദുശ്പ്രചാരണം നടത്തി.

മുന്‍ വര്‍ഷങ്ങളിലും ഇത്തരം ക്രമീകരണങ്ങള്‍ സ്‌കൂളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം ഭരണ സമിതി അംഗങ്ങള്‍ക്ക് എതിരെ, അധ്യാപിക-അധ്യാപകന്മാര്‍ക്ക് എതിരെ എല്ലാം വ്യാപകമായ ദുശ്പ്രചാരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്.

ഇത്തരക്കാര്‍ക്കെതിരെ സ്‌കൂളിന്റെ ജനറല്‍ ബോഡി മുന്‍പ് തീരുമാനിച്ചിട്ടുള്ളത് പോലെ നിയമ നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നീങ്ങുവാന്‍ ഭരണസമിതി നിര്‍ബന്ധിതമാകുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

ജിസിസിയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ സ്‌കൂളിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായും മാനേജ്‌മെന്റ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ രക്ഷിതാക്കള്‍ തള്ളിക്കളഞ്ഞ ഇക്കൂട്ടര്‍ അതിന്റെ വൈരാഗ്യം കുട്ടികളോട് തീര്‍ക്കുകയാണോ എന്ന് തോന്നിപ്പോകുന്ന രീതിയിലാണ് ഇവരുടെ നിലപാടുകള്‍.

ഇന്ത്യന്‍ സ്‌കൂള്‍ സ്ഥാപിതമായതിന്റെ 70-ാം വര്‍ഷികാഘോഷ പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും ഇതിനായി മുഹമ്മദ് മാലിം കണ്‍വീനറായ കമ്മറ്റിയെ ചുമതലപ്പെടുത്തിയതായും ഭാരവാഹികള്‍ വ്യക്തമാക്കി. സ്‌കൂള്‍ ഭരണസമിതിയുടെ സ്ഥാനാരോഹണം സെപ്തംബറില്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി , റിഫ പ്രിന്‍സിപ്പല്‍ പമേല സേവ്യര്‍, ഖുര്‍ഷിദ് ആലം, ബിനു മണ്ണില്‍, രാജേഷ് നമ്പ്യാര്‍, എന്‍.എസ് പ്രേമലത, വൈസ് പ്രിന്‍സിപ്പല്‍മാരായ വിനോദ്, സതീഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago