HOME
DETAILS
MAL
മൂന്ന് പി.എച്ച്.സികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി
backup
July 02 2018 | 03:07 AM
വടകര: കുറ്റ്യാടി മണ്ഡലത്തിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.
മണിയൂര്‍, വില്ല്യാപ്പള്ളി, പുറമേരി പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണ് കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ലയുടെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. ഇതോടെ ഇവിടങ്ങളില്‍ ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് അധിക തസ്ഥികകള്‍ വരും. അതോടൊപ്പം രോഗികള്‍ക്ക് പ്രയോജന പ്രദമായ നിരവധി സൗകര്യങ്ങളുമുണ്ടാവും.
ലാബ് സൗകര്യങ്ങളുള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടങ്ങളില്‍ നടക്കുക. ആയഞ്ചേരി പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയതായും പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."