നിപക്കെതിരേ പൊരുതിയ ദിവ്യക്ക് നാടിന്റെ ആദരം
മുക്കം: നാടാകെ ഭീതി വിതച്ച നിപാ വൈറസ് രോഗത്തെ നിര്‍ഭയമായി ചെറുത്തു തോല്‍പ്പിക്കുന്നതില്‍ പങ്കുവഹിച്ച ദിവ്യ അനീഷിനെ നാട്ടുകാര്‍ ആദരിച്ചു. കോഴിക്കോട് മെഡി. കോളജില്‍ നിപാ രോഗികളെത്തിയത് മുതല്‍ അവരെ പരിചരിക്കുന്നതില്‍ പങ്കു വഹിച്ച നഴ്‌സാണ് മാമ്പറ്റ സ്വദേശിനി ദിവ്യ.
മരണസാധ്യത 90 ശതമാനമാണെന്നറിഞ്ഞിട്ടും എല്ലാം മറന്ന് രോഗികളെ പരിചരിച്ച് കടമ നിറവേറ്റിയവരാണ് താനടക്കമുള്ള നഴ്‌സുമാരെന്ന് അവര്‍ പറഞ്ഞു. നിപയെ തോല്‍പ്പിക്കുന്നതില്‍ ആരോഗ്യ വകുപ്പ് മന്ത്രി മുതല്‍ ഡോക്ടര്‍മാരും ആരോഗ്യ വകുപ്പിലെ ഏറ്റവും താഴെയുള്ള ജീവനക്കാര്‍ വരെ എല്ലാവരും മാതൃകാപരമായ പങ്കാണ് വഹിച്ചത്. കടുത്ത അപകട സാധ്യത മുന്നിലുണ്ടായിട്ടും സ്വന്തം ജിവന്‍ അവഗണിച്ച് രോഗികളെ നേരിട്ട് പരിചരിച്ച് രോഗ ചികിത്സയില്‍ ഏറ്റവും കൂടുതല്‍ പങ്കെടുത്തവരാണ് നഴ്‌സുമാര്‍. എന്നാല്‍ നഴ്‌സുമാരുടെ സേവനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ സ്ഥാനം പിടിക്കാത്തതില്‍ ദുഃഖമുണ്ടെന്നും ദിവ്യ പറഞ്ഞു. മാമ്പറ്റ നന്മ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വീകരണച്ചടങ്ങ് എ.പി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."