സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നു
ബംഗളൂരു: കര്‍ണാടകയില്‍ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. നേരത്തേ തന്നെ ഇരുപാര്‍ട്ടികളും തമ്മില്‍ പല കാര്യങ്ങളിലും സ്വരച്ചേര്ച്ചയിലല്ലാതിരിക്കേ തെരഞ്ഞെടുപ്പ് അടുത്തതോടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം വിവാദത്തിന് വഴിവെച്ചേക്കും.
ജെ.ഡി.എസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതേരീതിയില്‍ തന്റെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യമാണ് തനിക്ക് പ്രധാനം.
അതുകൊണ്ട് സഖ്യത്തിന് വിരുദ്ധമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ കുമാരസ്വാമി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അനാവശ്യ വിവാദങ്ങളാണ് സംസ്ഥാന സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതാവും സ്ഥാനാര്‍ഥിയുമായ മുദ്ദഹനുമഗൗഡ നടത്തുന്നതെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് അദ്ദേഹം ഇന്നലെയും കോണ്‍ഗ്രസിനെതിരേ ആരോപണം ഉന്നയിച്ചത്.
ഇരുപാര്‍ട്ടികളുടെയും സഖ്യം നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നീങ്ങിയിരിക്കേ മുന്നണിയെ അലോസരപ്പെടുത്തുന്ന രീതിയിലാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന അവര്‍തന്നെ അത് പരിഹരിക്കാനും ബാധ്യസ്ഥരാണെന്നും കുമാരസ്വാമി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."