കുടിയന്മാരെ പാട്ടിലാക്കാന്‍ സ്വതന്ത്രന്റെ വിചിത്ര വാഗ്ദാനം
തിരുപ്പൂര്‍: തമിഴ്നാട്ടിലെ തിരുപ്പൂര്‍ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിചിത്രമാണ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങള്‍ക്ക് 10 ലിറ്റര്‍ മദ്യം സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം.
തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന ആന്തിയൂര്‍ സ്വദേശിയും തയ്യല്കാരനുമായ എ.എം ശൈഖ് ദാവൂദാണ് വിചിത്രമായ വാഗ്ദാനം മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും അദ്ദേഹം ഇക്കാര്യം ഉള്‍പ്പെടുത്തി.
ശുദ്ധമായ ബ്രാണ്ടിയാണ് നല്‍കുകയെന്ന് പറഞ്ഞ അദ്ദേഹം മരുന്ന് കഴിക്കുന്ന രീതിയില്‍ എല്ലാ കുടുംബത്തിനും എല്ലാ മാസവും 10 ലിറ്റര്‍ മദ്യം വീതം വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വലിയൊരുവിഭാഗം ജനങ്ങളും മദ്യപിക്കുന്നവരാണ്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ശുദ്ധമായ മദ്യം ലഭിക്കുന്നില്ല.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ പുതുച്ചേരിയില്‍നിന്ന് ശുദ്ധമായ മദ്യം തിരുപ്പൂരില്‍ ഇറക്കുമതിചെയ്യും. അത് മണ്ഡലത്തിലെ എല്ലാ കുടുംബത്തിനും ലഭ്യമാക്കുമെന്നും ശൈഖ് പറയുന്നു.
മദ്യത്തിനുപുറമെ ഓരോ കുടുംബത്തിനും 25,000 രൂപ വീതവും പ്രതിമാസം നല്‍കും. മോട്ടൂര്‍ ഡാമില്‍ നിന്ന് കുടിവെള്ളം എത്തിക്കുമെന്നും തന്റെ 15 ഇന പ്രകടനപത്രികയില്‍ ശൈഖ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."