'ജഗന്‍ മോഹന്‍ തെലങ്കാന മുഖ്യമന്ത്രിയുടെ അടിമ'
അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അടിമയാണ് ജഗന്‍ മോഹന്‍ റെഡ്ഡിയെന്ന് ആന്ധ്രാ മുഖ്യമന്ത്രി ആരോപിച്ചത്.
തെലുഗുദേശം പാര്‍ട്ടി നേതാക്കള്‍ക്കും ബൂത്തുതല കണ്‍വീനര്‍മാര്‍ക്കുമായി നടത്തിയ ടെലികോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രശേഖര റാവുവിനെയും മകന്‍ കെ.ടി രാമറാവുവിനെയും ജഗന്‍ മോഹന് പേടിയാണ്. അതുകൊണ്ടാണ് അദ്ദേഹം അടിമയെപ്പോലെ അവര്‍ക്ക് മുന്‍പില്‍ നില്‍ക്കുന്നത്. തന്റെ രക്ഷക്കായി ജഗന്‍മോഹന്‍ ആന്ധ്രയിലെ ജനങ്ങളെ നശിപ്പിക്കുകയാണ്. തെലങ്കാനയില്‍ ടി.ഡി.പിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയതെല്ലാം ചന്ദ്രശേഖര റാവു കൊള്ളയടിക്കുകയാണ്. തെലങ്കാനയില്‍ കാര്യശേഷിയില്ലാത്ത ഒരു സര്‍ക്കാരിനെയാണ് ചന്ദ്രശേഖര റാവു സൃഷ്ടിച്ചിരിക്കുന്നതെന്നും നായിഡു ആരോപിച്ചു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആന്ധ്രയില്‍ അധികാരത്തിലേറിയാല്‍ ക്ഷേമ പെന്‍ഷനുകളെല്ലാം നിര്‍ത്തും. കര്‍ഷകര്‍ക്ക് വെള്ളം കിട്ടാതാകും. എന്നാല്‍ ജഗന്‍ മോഹന്റെ പാര്‍ട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതിന്റെ നേട്ടം ചന്ദ്രശേഖര റാവുവിനായിരിക്കുമെന്നും ചന്ദ്രബാബു നായിഡു മുന്നറിയിപ്പ് നല്‍കി.
ആന്ധ്രയിലും ലോക്‌സഭയിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിജയിച്ചാല്‍ ക്ഷേമ പെന്‍ഷന്‍ പ്രതിമാസം 3000 രൂപയാക്കുമെന്ന് നായിഡു പ്രഖ്യാപിച്ചു. പെന്‍ഷന്‍ പ്രായം 60 വയസില്‍ താഴെയാക്കുമെന്നും 300 അടിയില്‍ തറ വിസ്തീര്‍ണമുള്ള വീടുകള്‍ സൗജന്യമായി നിര്‍മിച്ച് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."