HOME
DETAILS
MAL
സ്‌റ്റോക്കുള്ളത് 1,71,935 ഭക്ഷ്യക്കിറ്റുകള്‍; വാങ്ങാത്തവര്‍ക്ക് സപ്ലൈകോ വഴി വിതരണം ചെയ്യും
backup
June 04 2020 | 19:06 PM
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ റേഷന്‍ കടവഴി സൗജന്യമായി വിതരണം ചെയ്തത് 84,48,016 പലവ്യഞ്ജന കിറ്റുകള്‍. 86,19,951 കിറ്റുകള്‍ തയാറാക്കിയതില്‍ 1,71,935 എണ്ണമാണ് ഇനി സ്‌റ്റോക്കുള്ളത്. ഇനിയും കിറ്റ് വാങ്ങാത്തവര്‍ക്ക്
ജൂണ്‍ 10 മുതല്‍ 15 വരെ സപ്ലൈകോ വിപണനശാലകള്‍ വഴി വിതരണം ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട സപ്ലൈകോ വിപണനശാലകളെ സമീപിക്കാം. റേഷന്‍ കാര്‍ഡുടമകളെ കൂടാതെ അഗതി മന്ദിരങ്ങള്‍, അനാഥാലയങ്ങള്‍, കന്യാസ്ത്രി മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ നല്‍കാന്‍ നടപടിയെടുത്തതായും മന്ത്രി പറഞ്ഞു.17 ഇനം പലവ്യഞ്ജനങ്ങള്‍ തുണിസഞ്ചിയിലാക്കിയാണ് വിതരണം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."