HOME
DETAILS

തിരിച്ചടവിന്റെ കാര്യത്തില്‍ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡുടമകള്‍ ബോധവാന്മാരാണെന്ന് പഠനം

  
backup
April 17 2017 | 06:04 AM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4

കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളില്‍ 92 ശതമാനത്തോളംപേര്‍ തങ്ങളുടെ പ്രതിമാസ ക്രെഡിറ്റ് കാര്‍ഡ് ബില്‍ നല്‍കുമ്പോള്‍ നല്‍കേണ്ട കുറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ അടക്കുന്ന ശീലമുള്ളവരാണെന്ന് പഠനം.

ട്രാന്‍സ് യൂനിയന്‍ സിബില്‍ ഇന്ത്യ നടത്തിയ പഠനത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി തിരിച്ചടക്കാതിരുന്നാല്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെകുറിച്ചും അതു സിബില്‍ സ്‌ക്കോറുകളെ ബാധിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിലെ പത്തില്‍ ഒന്‍പതു ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കും അറിയാമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കളുടെ രീതികളെക്കുറിച്ചു പഠിക്കാനായി രാജ്യത്തെ എട്ടു മെട്രോ നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

    പഠനത്തില്‍ പങ്കെടുത്തവരില്‍ 93 ശതമാനം പേരും തങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് ഡെല്‍ഹിയിലാണ്. കൊല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍ഹി, അഹമ്മദാബാദ്, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം കൂടുതലാണ്.
    ഓരോ മാസവും ക്രെഡിറ്റ് കാര്‍ഡ് ബില്ലിനെ തുടര്‍ന്ന് അടക്കേണ്ട ഏറ്റവും കുറഞ്ഞ തുകയേക്കാള്‍ കൂടുതല്‍ അടക്കുന്ന ശീലമാണ് 92 ശതമാനം പേര്‍ക്കുമുള്ളത്. എങ്കില്‍ തന്നെയും ഇങ്ങനെ ഏറ്റവും കുറവ് അടക്കേണ്ടതില്‍ കൂടുതല്‍ തുക തിരിച്ചടക്കുന്നതു മൂലമുള്ള നേട്ടങ്ങളെക്കുറിച്ച് ധാരണയില്ലാത്തവരാണ് 33 ശതമാനം പേരും. പഠനത്തില്‍ പങ്കെടുത്തവരില്‍ 78 ശതമാനം പേരും തങ്ങളുടെ മുഴുവന്‍ ബാധ്യതയും പതിവായി അടച്ചു തീര്‍ക്കുന്നവരുമാണ്.

    സെറ്റില്‍മെന്റ് എന്ന പേരില്‍ അറിയപ്പെടുന്ന പണമടക്കല്‍ സംബന്ധിച്ച ഒത്തുതീര്‍പ്പുകള്‍ തങ്ങളുടെ വായ്പകള്‍ക്കായുള്ള അപേക്ഷകളുടെ വേളയില്‍ വിപരീത തലത്തിലുള്ള വിലയിരുത്തലുകള്‍ക്കു വഴിവെക്കും എന്നത് 77 ശതമാനം പേര്‍ക്കും അറിവു ണ്ടെന്നും പഠനം കണ്ടെത്തി.
    ക്രെഡിറ്റ് കാര്‍ഡ് തിരിച്ചടവുമായി ബന്ധപ്പെട്ട വ്യക്തികളുടെ രീതികള്‍ അവരുടെ മൊത്തത്തിലുള്ള വായ്പാ അനുബന്ധ സ്വഭാവങ്ങളെ സ്വാധീനിക്കുന്ന ഒന്നാണെന്ന് പഠനത്തെക്കുറിച്ചു സംസാരിക്കവേ ട്രാന്‍സ് യൂനിയന്‍ സിബില്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഹര്‍ഷല ചന്ദോര്‍ക്കര്‍ ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago