HOME
DETAILS

റോഹിംഗ്യകളുടെ പുനരധിവാസം: ധൃതിയില്ലെന്ന് ബംഗ്ലാദേശ്

  
backup
March 25 2019 | 19:03 PM

%e0%b4%b1%e0%b5%8b%e0%b4%b9%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%b0%e0%b4%a7%e0%b4%bf%e0%b4%b5%e0%b4%be-4

 


ധാക്ക: രാജ്യത്തെ റോഹിംഗ്യന്‍ അഭയാര്‍ഥികളെ ബംഗാള്‍ ഉള്‍ക്കടലിലെ ദ്വീപിലേക്കു പുനരധിവസിപ്പിക്കുന്നതിന് ധൃതിയില്ലെന്നും ഇതുസംബന്ധിച്ച് യു.എന്നുമായി കൂടിയാലോചനകള്‍ നടത്തിവരികയാണെന്നും ബംഗ്ലാദേശ് അറിയിച്ചു.
പുനരധിവാസ പദ്ധതികള്‍ സംബന്ധിച്ചും അതിന്റെ പ്രായോഗികവശങ്ങള്‍ സംബന്ധിച്ചും അന്തിമതീരുമാനത്തിലെത്തിയിട്ടില്ലെന്നും ബംഗ്ലാദേശ് ദുരന്തനിവാരണമന്ത്രി ഇനാമുര്‍ഹ്മാന്‍ പറഞ്ഞു.


യു.എന്‍ മനുഷ്യാവകാശ, അഭയാര്‍ഥി കമ്മിഷനുമായി കൂടിയാലോചനകള്‍ നടത്തിവരികയാണ്.
അഭയാര്‍ഥികളെ എത്രയും വേഗം രാജ്യത്തുനിന്ന് മറ്റൊരിടത്തേക്കു മാറ്റിപ്പാര്‍പ്പിക്കണമെന്നു ബംഗ്ലാദേശ് തീരുമാനിച്ചിട്ടില്ല. സാവകാശമെ ഇക്കാര്യത്തില്‍ നീങ്ങുന്നുള്ളൂ. ഇതുസംബന്ധിച്ച് അന്തിമ തിയതിയും നിശ്ചയിച്ചിട്ടില്ല. നിര്‍ദിഷ്ട സ്ഥലത്ത് താമസിക്കാന്‍ റോഹിംഗ്യകള്‍ കൂടി തയാറായാല്‍ മാത്രമെ അന്തിമതീരുമാനം ഉണ്ടാവൂ- മന്ത്രി വ്യക്തമാക്കി.
ബംഗാള്‍ ഉള്‍ക്കടലിലുള്ള ഹതിയ ഉപജില്ലയിലെ ബാസന്‍ ചാര്‍ ദ്വീപിലേക്കു റോഹിംഗ്യകളെ മാറ്റുന്നതിനെതിരേ അഭയാര്‍ഥികളും മനുഷ്യാവകാശസംഘടനകളും എതിര്‍പ്പ് അറിയിച്ചിരുന്നുവെങ്കിലും പുനരധിവാസ പദ്ധതി യു.എന്‍ അംഗീകരിച്ചിരുന്നു.


ഇടയ്ക്കിടെ ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നതും പ്രളയസാധ്യതയുമുള്ള ഈ ദ്വീപിലേക്കു അഭയാര്‍ഥികളെ മാറ്റരുതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാക്കനാട് ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം; ബസ് യാത്രക്കാരി മരിച്ചു

Kerala
  •  a month ago
No Image

ഇസ്‌റാഈലുമായുള്ള ആയുധക്കരാര്‍ റദ്ദാക്കി സ്‌പെയിന്‍

International
  •  a month ago
No Image

സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കുത്തനെ കൂടി . നാലുവര്‍ഷം നഷ്ടം -3,207 കോടി

Kerala
  •  a month ago
No Image

നവീന്‍ ബാബുവിന്റെ മരണം: പൊലിസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ദിവ്യ

Kerala
  •  a month ago
No Image

60,000 തൊടാന്‍ സ്വര്‍ണം. ഇന്ന് പവന് 59,520

Business
  •  a month ago
No Image

100 കോടി കോഴ: അന്വേഷണം പ്രഖ്യാപിച്ച് എൻ.സി.പി

Kerala
  •  a month ago
No Image

മുസ്‌ലിം രാജ്യങ്ങളില്‍ വഖ്ഫ് സ്വത്തുക്കളില്ലെന്ന് തെറ്റായ വിവരം നല്‍കി പി.ഐ.ബി

National
  •  a month ago
No Image

കൊന്നു മതിവരാതെ ഇസ്‌റാഈല്‍; വടക്കന്‍ ഗസ്സയില്‍ ഫ്ളാറ്റ് തകര്‍ത്ത് 143ലേറെ പേരെ കൊന്നു, ലബനാനിലെ കൂട്ടക്കുരുതിയില്‍ 77 മരണം

International
  •  a month ago
No Image

ദേശീയപാതകളിൽ സ്വകാര്യ എ.ഐ കാമറകളും ടോൾ ബൂത്തും; പദ്ധതിയുമായി കേന്ദ്ര സർക്കാർ

Kerala
  •  a month ago
No Image

അറസ്റ്റിന് ശേഷവും ദിവ്യക്ക് 'കടലോളം കരുതല്‍' ; തുടക്കം മുതൽ ഒളിച്ചുകളിച്ച് പൊലിസ്

Kerala
  •  a month ago