ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും: മന്ത്രി കെ.കെ ശൈലജ
കോഴിക്കോട്: സമഗ്രമായ ഭിന്നശേഷി സര്‍വേ നടത്തി കൂടുതല്‍ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുമെന്നു സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
യുണീക് ഡിസബിലിറ്റി ഐ.ഡി കാര്‍ഡ്, ഡിസബിലിറ്റി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോടിനെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം ആരംഭിച്ച കൈയെത്തും ദൂരത്ത് എന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണു സര്‍ട്ടിഫിക്കറ്റും ഐ.ഡി കാര്‍ഡും വിതരണം ചെയ്തത്.
വെള്ളിമാട്കുന്ന് ജെ.ഡി.റ്റി ഇസ്‌ലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അധ്യക്ഷനായി. ബജറ്റിന്റെ യാതൊരുവിധ പിന്തുണയുമില്ലാതെ ഇത്തരമൊരു പരിപാടി വിജയകരമായി നടത്തിയ ജില്ലാ ഭരണകൂടം കേരളത്തിനു മുഴുവന്‍ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ കളക്ടര്‍ യു.വി ജോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.ആര്‍.സി കേരള ഡയറക്ടര്‍ ഡോ. കെ.എന്‍ റോഷന്‍ ബിജിലി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.എല്‍.എമാരായ എ. പ്രദീപ് കുമാര്‍, ഡോ. എം.കെ മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സബ് കലക്ടര്‍ വി. വിഘ്‌നേശ്വരി, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫിസര്‍ ഷീബ മുംതാസ്, ഐ.പി.എം ഹോണററി ഡയറക്ടര്‍ കെ.അബ്ദുല്‍ വാഹിദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."