കാവി മങ്ങി; ആറിരട്ടിയില്ല; കൂടിയത് ആയിരത്തില്‍ താഴെ
കോഴിക്കോട്: മലപ്പുറത്ത് ബി.ജെ.പിക്ക് ഏറ്റ തിരിച്ചടി സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിക്ക്് ഏറെ നിര്‍ണായകം. 2014ല്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനേക്കാള്‍ ആറിരട്ടി വോട്ട് ഉപതെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നാണ് ഫലപ്രഖ്യാപനത്തിന് തൊട്ടു മുന്‍പു വരെ ബി.ജെ.പി അവകാശപ്പെട്ടതെങ്കിലും ആകെ വര്‍ധിച്ചത് ആയിരത്തില്‍ താഴെ വോട്ട് മാത്രം. 2014ല്‍ 64705 വോട്ട് നേടിയ ബി.ജെ.പിക്ക് ഇത്തവണ 65662 വോട്ടാണ് ലഭിച്ചത്. ആകെ വോട്ടിന്റെ ഏഴ് ശതമാനം മാത്രം. 2014ല്‍ ഇത് 7.58 ശതമാനമായിരുന്നു.
കേന്ദ്ര ഭരണത്തിന്റെയും പ്രധാനമന്ത്രി മോദിയുടെ വ്യക്തി പ്രഭാവത്തിന്റെയും പേരില്‍ ഇക്കുറി മലപ്പുറത്ത് ശക്തമായ പ്രചാരണമായിരുന്നു ബി.ജെ.പി കാഴ്ച വെച്ചത്. മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ അധികമായി കിട്ടുന്ന ഓരോ വോട്ടും മോദിയുടെ മികവിന്റെതായിരിക്കുമെന്നായിരുന്നു ബി.ജെ.പി പ്രചാരണം നടത്തിയത്. എന്നാല്‍ ഇത് മലപ്പുറത്ത് പച്ചതൊട്ടില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നത്. മാത്രമല്ല, സംസ്ഥാന രാഷ്ട്രീയത്തില്‍ സമീപകാലത്തെ ഏറ്റവും ശക്തമായ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടിരിക്കുന്നത്. സമീപകാലത്തെ കേരളത്തില്‍ നടന്ന ഒരു തെരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വന്നിട്ടില്ല. ഈ തിരിച്ചടിയായിരിക്കും ബി.ജെ.പിയുടെ സംസ്ഥാന ഘടകത്തിന്റെ മുന്‍പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
കഴിഞ്ഞ ദിവസം ഭുവനേശ്വരില്‍ ചേര്‍ന്ന ബി.ജെ.പിയുടെ ദേശീയ നിര്‍വാഹ സമിതിയോഗത്തില്‍ കേരളത്തിലെ നാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ സാധ്യതയെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. മലപ്പുറത്ത് വോട്ട് വര്‍ധനയുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച ബി.ജെ.പി നേതൃത്വം ഈ മുന്നേറ്റത്തിന്റെ ആവേശത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് കണക്കുകൂട്ടിയെങ്കിലും ഇതെല്ലാം മലപ്പുറം തകര്‍ത്തുകളഞ്ഞു.
നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്‍ ഒരു ലക്ഷത്തിന് മുകളില്‍ വോട്ട് മലപ്പുറത്തു നിന്നും ഉറപ്പിച്ചിരുന്നു ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാന പ്രസിഡന്‍് കുമ്മനം രാജശേഖരന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു മലപ്പുറത്തെ പ്രചാരണം. വോട്ടെടുപ്പിന് ശേഷവും ഒരു ലക്ഷത്തിനടുത്തു വോട്ടു കിട്ടുമെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷയെയാണ് മലപ്പുറത്തുകാര്‍ തകര്‍ത്തുകളഞ്ഞത്.
ബി.ജെ.പിയുടെ ഇരട്ടരാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്ത തെരഞ്ഞെടുപ്പിലേറ്റ പരാജയമാണ് നേതൃത്വത്തിന് ഏറെ പ്രതിസന്ധിയുണ്ടാക്കുക. ബീഫ് രാഷ്ട്രീയത്തില്‍ രാജ്യത്താകെ എടുക്കുന്ന നിലപാടില്‍ നിന്നും വ്യത്യസ്തമായ നിലപാട് മലപ്പുറത്തുണ്ടാകുമെന്ന് സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശ് തന്നെ വ്യക്തമാക്കിയതോടെ ചോദ്യം ചെയ്യപ്പെട്ടതും ഈ ഇരട്ട നിലപാടായിരുന്നു. മലപ്പുറത്ത് യഥേഷ്ടം നല്ല ബീഫ് ലഭ്യമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നായിരുന്നു ശ്രീപ്രകാശിന്റെ വാദം. ഇത് ഇടതുവലതു മുന്നണികള്‍ പ്രചാരണായുധമാക്കുകയും ചെയ്തു. ബീഫിന്റെ പേരില്‍ രാജ്യത്താകെ കൊലയും അക്രമവും നടത്തുന്ന ബി.ജെ.പി തെരഞ്ഞെടുപ്പു ലക്ഷ്യം വച്ച് മലപ്പുറത്ത് എടുത്ത നയത്തിനെതിരേയുള്ള വിധിയെഴുത്ത് ബി.ജെ.പിക്ക് വരും തെഞ്ഞെടുപ്പുകളില്‍ കേരള രാഷ്ട്രീയത്തില്‍ ഏല്‍ക്കാനുള്ള തിരിച്ചടിയുടെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."