ഓണ്‍ലൈന്‍ സെമിനാര്‍
തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) 'ബധിരാന്ധതയുള്ള കുട്ടികളുടെ വിദഗ്ധ പരിചരണം' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. സാമൂഹിക നീതി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ശനിയാഴ്ച രാവിലെ 10.30 മുതല്‍ ഒരുമണിവരെയാണ് സെമിനാര്‍ നടക്കുക. സാമൂഹിക നീതി വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സെമിനാര്‍ ലഭ്യമാകും. സെമിനാറില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനിലൂടെ വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരവുമുണ്ട്.
ജില്ലാ ഓഫീസുകളിലൂടെ സെമിനാറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സാമൂഹിക നീതി വകുപ്പിലെ അതത് ജില്ലാ ശിശുസംരക്ഷണ ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. നമ്പരുകള്‍: തിരുവനന്തപുരം (04712345121, 9447247170), കൊല്ലം(04742791597, 8281128237).തിരുവനന്തപുരം ജില്ലക്കാര്‍ 0471 3066666 എന്ന നമ്പരില്‍ നിഷില്‍ നേരിട്ട് വിളിച്ചും രജിസ്റ്റര്‍ ചെയ്യാം. വിശദവിവരങ്ങള്‍ വേേു:ിശവെ.മര.ശിീവേലൃിെലം4െ52ിശറമ9െ വെബ്‌സൈറ്റില്‍ ലഭിക്കും. ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വെബ് ക്യാമറ, മൈക്രോഫോണ്‍ എന്നീ സൗകര്യങ്ങളോടെ കമ്പ്യൂട്ടറുപയോഗിച്ച് രണ്ടുമണിക്കൂര്‍ നീളുന്ന സെമിനാറില്‍ പങ്കെടുക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."