പാലക്കാട് ഗര്‍ഭിണിയായ ആനയുടെ മരണം: ഒരാള്‍ അറസ്റ്റില്‍
പാലക്കാട്: അമ്പലപ്പാറ വനമേഖലയില്‍ സ്ഫോടകവസ്തു പൊട്ടി പരുക്കേറ്റ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം എടവണ്ണ സ്വദേശി വില്‍സണ്‍ ആണ് അറസ്റ്റിലായത്. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയാണ്.
സ്ഫോടകവസ്തു വെച്ചവരെന്ന് സംശയിക്കുന്ന രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കാട്ടാനയുടെ മരണകാരണം ജീവനെടുത്തത് കൃഷിയിടത്തിലെ പന്നിപ്പടക്കമാണെന്ന നിഗമനത്തിലാണ് വനംവകുപ്പ്. വന്യമൃഗങ്ങളെ തുരത്താന്‍ ഈ മേഖലയില്‍ ചിലര്‍ വ്യാപകമായി സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ കൈതച്ചക്കയില്‍ സ്ഫോടകവസ്തുപ നിറച്ചുനല്‍കി ബോധപൂര്‍വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരിയ സ്ഫോടനത്തിലാണ് വായില്‍ മുറിവുണ്ടായ തെന്നും രണ്ടാഴ്ച്ച പഴക്കമുണ്ടെന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."