HOME
DETAILS
MAL
മത്സ്യത്തൊഴിലാളികളുടെ മരണം അധികാരികളുടെ അനാസ്ഥ: പ്രേമചന്ദ്രന് എം.പി
backup
July 13 2016 | 02:07 AM
കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്ത് രണ്ട് മത്സ്യതൊഴിലാളികളുടെ മരണത്തിന് കാരണം അധികാരികളുടെ അനാസ്ഥയെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു.
സംഭവ സ്ഥലത്തിന് ഒരു വിളിപ്പാടകലെ കോസ്റ്റല്‍ പൊലിസിന്റെയും ഫിഷറീസിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും ആധുനിക സജ്ജീകരണങ്ങള്‍ ലഭ്യമായിരുന്നെങ്കിലും യഥാസമയം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞില്ല. മത്സ്യതൊഴിലാളികളുടെ ജീവന് അപകടത്തിലാണെന്ന വിവരം കണ്ടു നിന്നവര്‍ അധികാരികളെ അറിയിച്ചെങ്കിലും കോസ്റ്റല്‍ പൊലിസിനോ ഫിഷറീസ് വകുപ്പിനോ മറൈന്‍ എന്ഫോഴ്സ്മെന്റിനോ യഥാസമയം സ്ഥലത്ത് എത്തിച്ചേരാനോ രക്ഷാപ്രവര്‍ത്തനം നടത്താനോ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."