മലപ്പുറത്തിനെതിരായ വിദ്വേഷ പ്രചരണം: മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്
തിരുവനന്തപുരം: മൃഗാവകാശ പ്രവര്‍ത്തകയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്സ്. പാലക്കാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചതിനു പിന്നാലെയാണ് വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.
മനേകയുടെ പീപ്പിള്‍ ഫോര്‍ അനിമല്‍സ്.ഒആര്‍ജി എന്ന വെബ്സൈറ്റാണ് സംഘം ഹാക്ക് ചെയ്തത്. മലപ്പുറത്തിനെതിരായ വ്യാജപ്രചാരണം നടത്തിയതിനെ തുടര്‍ന്നാണ് തങ്ങള്‍ മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് സൈബര്‍ വാരിയേഴ്സ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ആന കൊല്ലപ്പെട്ടത് എവിടെയാണെന്ന് രേഖപ്പെടുത്തിയ ഒരു ഭൂപടവും സൈറ്റില്‍ കാണാം. മലപ്പുറത്തെ ഹിന്ദു മുസ് ലിം സൗഹാര്‍ദം തകര്‍ക്കാനാവാത്തതാണെന്നും ഹാക്ക് ചെയ്ത വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."