HOME
DETAILS

അവധി ദിവസത്തിലും ചരിത്രം കുറിച്ച് വൈദ്യുതി ഉപഭോഗം

  
backup
March 25 2019 | 20:03 PM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82

 

#ബാസിത് ഹസന്‍


തൊടുപുഴ: താപനില കുതിച്ചുയര്‍ന്നതോടെ അവധിദിനത്തിലും റെക്കോര്‍ഡിട്ട് വൈദ്യുതി ഉപഭോഗം. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 77.187 ദശലക്ഷം യൂനിറ്റായിരുന്നു ഉപഭോഗം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഞായറാഴ്ച വൈദ്യുതി ഉപഭോഗം ഇത്രഉയരുന്നത്.


മാര്‍ച്ച് 17 ഞായറാഴ്ച ഇത് 73.616 ദശലക്ഷം യൂനിറ്റായിരുന്നു. തിങ്കളാഴ്ച പകല്‍ സംസ്ഥാനത്തിന്റെ പല മേഖലകളിലും താപനില 40 ഡിഗ്രിയോടടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ന് തൊടുപുഴയില്‍ 40 ഡിഗ്രി രേഖപ്പെടുത്തി.


ചൂട് അസഹനീയമായതോടെ സംസ്ഥാനത്ത് എയര്‍ കണ്ടീഷനര്‍, കൂളര്‍, ഫാന്‍ എന്നിവയുടെ ഉപയോഗത്തില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. ഇതാണ് അവധിദിനമായിട്ടും വൈദ്യുതി ഉപഭോഗം കുത്തനെ ഉയരാന്‍ കാരണമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. മുന്‍ വര്‍ഷം ഇതേ സമയം പ്രവര്‍ത്തി ദിവസങ്ങളിലെ പരമാവധി ഉപഭോഗം 75 ദശലക്ഷം യൂനിറ്റായിരുന്നു. അവധി ദിവസങ്ങളില്‍ 65-67 ദശലക്ഷം യൂനിറ്റ് പിന്നിട്ടിട്ടില്ല.
തെരഞ്ഞെടുപ്പ് അനുബന്ധ പ്രവര്‍ത്തനങ്ങളും വൈദ്യുതി ഉപഭോഗം ഉയരാന്‍ കാരണമായി. ഈ വര്‍ഷം തെരഞ്ഞെടുപ്പ് സീസണില്‍ അവധി ദിവസങ്ങളിലെ പരമാവധി ഉപഭോഗം 76 ദശലക്ഷം യൂനിറ്റും പ്രവര്‍ത്തി ദിവസങ്ങളില്‍ 83-85 ദശലക്ഷം യൂനിറ്റുമാണ് കെ.എസ്.ഇ.ബി ലോഡ് ഡെസ്പാച്ച് യൂനിറ്റ് കണക്ക്കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ 19ന് സംസ്ഥാനത്ത് ഉപയോഗിച്ച 83.0865 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇതുവരെയുള്ള പ്രതിദിന റെക്കോര്‍ഡ്. ഇന്നലെ പകല്‍ ചൂട് വീണ്ടും ഉയര്‍ന്നതിനാല്‍ ഉപഭോഗം 85 ദശലക്ഷം എത്തുമെന്നാണ് സൂചന.


ഇന്നു രാവിലെ ഏട്ടുമണിക്ക് ശേഷമേ ഈ കണക്ക് ലഭ്യമാകൂ. ഉപഭോഗം ഇനിയും ഉയര്‍ന്നാല്‍ ഉണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി എങ്ങനെ തരണം ചെയ്യുമെന്ന ആലോചനയിലാണ് വൈദ്യുതി ബോര്‍ഡ്. പവര്‍ എക്‌സ്‌ചേഞ്ചില്‍ വൈദ്യുതി വില ഉയരാത്തത് നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
കഴിഞ്ഞ കാലവര്‍ഷത്തില്‍ കേരളം ഹരിയാനയ്ക്ക് നല്‍കിയ വൈദ്യുതി ഇപ്പോള്‍ തിരിച്ച് ലഭിക്കുന്നതും വലിയ ആശ്വാസമാണ്.


3.51408 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ഹരിയാനയില്‍ നിന്ന് ലഭിച്ചു. സംസ്ഥാനത്തെ സംഭരണികളിലാകെ 46.5 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്. 1936.824 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമുണ്ടിത്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ശേഷിയുടെ 49 ശതമാനത്തിലെത്തി. 60.0159 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. 17.1711 ദശലക്ഷം യൂനിറ്റായിരുന്നു ആഭ്യന്തര ഉല്‍പ്പാദനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  an hour ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago