കോളജില്‍ കയറിയുള്ള നടപടിക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം; കശ്മീരില്‍ വീണ്ടും സംഘര്‍ഷം, 70 വിദ്യാര്‍ഥികള്‍ പരുക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ശനിയാഴ്ച കോളജില്‍ കയറിയുണ്ടായ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. തുടര്‍ന്ന് സുരക്ഷാ സേനയും പ്രതിഷേധക്കാരായ വിദ്യാര്‍ഥികളും തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടായി. ശ്രീനഗറിനു പിന്നാലെ ട്രാല്‍, സോപോര്‍ തുടങ്ങി കശ്മീര്‍ താഴ്‌വരകളിലും വ്യാപകമായ സംഘര്‍മുണ്ടായി.
സ്‌കൂള്‍ യൂനിഫോമുകളിലെത്തിയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. ചിലര്‍ മുഖംമൂടി ധരിച്ചും സൈന്യത്തിനെതിരെ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിയോടൊപ്പം ചിലര്‍ കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലിസ് ടിയര്‍ ഗ്യാസും മറ്റും ഉപയോഗിച്ചു. സംഘര്‍ഷത്തില്‍ 70 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച കോളജില്‍ സൈനികര്‍ കയറി നടത്തിയ സൈനിക വേട്ടയില്‍ 50 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതില്‍ പകുതിയലധികവും പെണ്‍കുട്ടികളാണ്. കഴിഞ്ഞ ഒന്‍പതിനു നടന്ന സംഘര്‍ഷത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തുവെന്നു കാട്ടിയാണ് ഇവിടെ സൈനികര്‍ കയറിയത്.
നിരോധിത വിദ്യാര്‍ഥി സംഘടനയായ കശ്മീര്‍ യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍, എല്ലാ കോളജുകളിലും യൂനിവേഴ്‌സിറ്റികളിലും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രത്യേക അനുവാദം കൂടാതെ കോളജിലേക്കും യൂനിവേഴ്‌സിറ്റിയിലേക്കും കടക്കാന്‍ സൈനികര്‍ക്കോ പൊലിസിനോ അനുവദനീയമല്ലെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
കശ്മീര്‍ താഴ്‌വരയിലെ നാലു കോളജുകളില്‍ ഇന്ന് സംഘര്‍ഷമുണ്ടായി. കശ്മീര്‍ യൂനിവേഴ്‌സിറ്റി, ശ്രീനഗറിലെ വിമന്‍സ് കോളജ്, ട്രാല്‍, സോപോര്‍ കോളജുകളിലുമാണ് സംഘര്‍ഷം ഉടലെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."