മതേതരത്വത്തിന്റെ വിജയം: ഹൈദരലി തങ്ങള്‍
മലപ്പുറം: മതേതരത്വത്തിന്റെ വിജയമാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഉജ്വല വിജയമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഫാസിസ്റ്റുകളെ പ്രതിരോധിക്കാന്‍ ഇടത് പക്ഷത്തിനാവില്ലെന്നും സി.പി.എം ഇക്കാര്യത്തില്‍ ദുര്‍ബലമാണെന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല മതേതര, ജനാധിപത്യ സഖ്യത്തിനു മാത്രമേ ഫാസിസ്റ്റുകളെ അധികാരത്തില്‍ നിന്നിറക്കാന്‍ കഴിയുകയുള്ളൂ. ആ മുന്നേറ്റത്തിന്റെ ഭാഗമായ മുസ്‌ലിംലീഗിന് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ക്കും മതേതര, ജനാധിപത്യതത്വങ്ങള്‍ക്കും വേണ്ടി മറകൂടാതെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ജനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതാണ് ഈ തെരഞ്ഞെടുപ്പ് ഫലം.
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കും ബി.ജെ.പിയുടെ വ്യാമോഹങ്ങള്‍ക്കുമേറ്റ തിരിച്ചടികൂടിയാണിത്. ലോക രാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ അഭിമാനമായി കീര്‍ത്തിനേടി വിടവാങ്ങിയ ഇ അഹമ്മദ് നിര്‍വഹിച്ചുപോന്ന രാഷ്ട്രീയ ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനും മതേതര, ജനാധിപത്യ മൂല്യങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന മുസ്‌ലിംലീഗിനെ രാജ്യവ്യാപകമായി ശക്തിപ്പെടുത്തന്നതിനും ഈ ജനവിധി ഊര്‍ജം പകരുമെന്നും തങ്ങള്‍ പറഞ്ഞു. യു.ഡി.എഫിന് ഉജ്വല വിജയം നല്‍കിയ സമ്മതി ദായകര്‍ക്കും കഠിന പ്രയത്‌നം നടത്തിയ മുന്നണി പ്രവര്‍ത്തകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും തങ്ങള്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."