ജിദ്ദയിൽ നാളെ മുതൽ 15 ദിവസത്തേക്ക് വീണ്ടും കർശന നിയന്ത്രണങ്ങൾ
റിയാദ്: കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ജിദ്ദയിൽ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കാൻ സഊദി ആഭ്യന്തര മന്ത്രാലയം തീരുമാനം. ഇളവുകൾ ഘട്ടം ഘട്ടമായി എടുത്തുകളയുന്നതിനിടെയാണ് നടപടികൾ കൂടുതൽ കർശനമാക്കാൻ അധികൃതർ തീരുമാനിച്ചത്. ശനിയാഴ്ച്ച മുതൽ രണ്ടാഴ്ചത്തേക്ക് കൂടി നിയന്ത്രണങ്ങൾ കർശനമാക്കാനാണ് തീരുമാനം. പള്ളികൾ വീണ്ടും അടക്കുമെന്നും മറ്റു നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
مصدر مسؤول في وزارة الداخلية :
— وزارة الداخلية (@MOISaudiArabia) June 5, 2020
تقرر إعادة تشديد الاحترازات الصحية في مدينة جدة لمدة 15 يومًا ، ابتداء من يوم غد السبت . pic.twitter.com/6wPmV8vhnM
നാളെ മുതല്‍ ഉത്തരവ് പ്രാബല്യത്തിലാകും. നാളെ മുതല്‍ ജൂണ്‍ 20 വരെ വൈകുന്നേരം മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ആയിരിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ല. വിമാനങ്ങളും ട്രെയിനും റോഡ് ഗതാഗതവും തുടരുമെന്നും കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളില്‍ ജിദ്ദക്ക് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു. ഹോട്ടലുകള്‍ക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും വിലക്കിയിട്ടുണ്ട്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂടിയാല്‍ നടപടിയുണ്ടാകും.
ഏറ്റവും ഒടുവിൽ വെള്ളിയാഴ്ച ജിദ്ദയിൽ 459 പുതിയ വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്. ജിദ്ദ നഗരിയിൽ മാത്രം ഇതിനകം 16,292 വൈറസ് ബാധയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ 11,941 രോഗികൾ രോഗമുക്തി നേടിയെങ്കിലും 213 പേര് മരണത്തിനു കീഴടങ്ങിയതായാണ് സഊദി ആരോഗ്യ മന്ത്രാലയ കോവിഡ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‍തിരിക്കുന്നത്.
അതേസമയം, രോഗ ബാധിതരുടെ എണ്ണം വർധിക്കുന്ന റിയാദിലും സ്ഥിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും വേണ്ടി വന്നാൽ നിയന്ത്രണങ്ങൾ ഇവിടെയും കർശനമാകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."