HOME
DETAILS
MAL
തെരുവുനായയുടെ ആക്രമണത്തില്‍ പരുക്ക്
backup
March 26 2019 | 02:03 AM
കരുനാഗപ്പള്ളി:തെരുവുനായയുടെ ആക്രമണത്തില്‍ വൃദ്ധയുള്പ്പടെ രണ്ടു പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട്, എസ് വിമാര്ക്കറ്റിനു സമീപം വരവേല്പടീറ്റതില് ചെല്ലമ്മക്കാ(85) ണ് പരുക്കേറ്റത്.ഇ വരെ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന വൃദ്ധയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. പരിസരവാസികള്‍ ഓടിയെത്തിയാണ് ഇവരെ രക്ഷിച്ചത്. ഇതിനിടെ വരവേല് ബൈജുവിനും പരുക്കേറ്റു. ബൈജു താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ പകല്‍ 10 ഓടെയായിരുന്നു സംഭവം. ഇവിടെ കായലോരത്ത് ഇറച്ചി അവശിഷ്ടമുള്പ്പടെയുള്ള മാലിന്യങ്ങള്‍ സ്ഥിരമായി നിക്ഷേപിക്കുന്നതായി പരിസരവാസികള്‍ പറയുന്നു.ഇക്കാരണത്താല്‍ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."