HOME
DETAILS
MAL
സിവില്‍ സര്‍വിസ് പ്രിലിമിനറി പരീക്ഷ: പുതുക്കിയ തീയതി പ്രഖ്യാപിച്ചു
backup
June 05 2020 | 13:06 PM
ന്യൂഡല്‍ഹി: യൂനിയന്‍ പബ്ലിക് സര്‍വിസ് കമ്മിഷന് സിവില്‍ സര്‍വിസ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് അറിയിപ്പ്. ഒക്ടോബര്‍ നാലിനായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക.
നേരത്തേ മേയ് 31ന് നടത്തുന്നതിനായിരുന്നു തീരുമാനം. സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷ 2021 ജനുവരി എട്ടിന് നടക്കും.ഐ.എഫ്.എസ് മെയിന്‍ പരീക്ഷ ഫെബ്രുവരി 28ന് നടക്കും.സിവില്‍ സര്‍വിസ് പരീക്ഷ(മെയിന്‍)ക്കുള്ള യു.പി.എസ്.സി പേഴ്സനാലിറ്റി ടെസ്റ്റുകള്‍ ജൂലൈ 20 മുതല്‍ പുനരാരംഭിക്കും.upsc.gov.in എന്ന വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."