മില്ലുങ്കല്‍ തോടിന്റെ സംരക്ഷണത്തിനായി മനുഷ്യമതില്‍ സംഘടിപ്പിക്കുന്നു
കൊച്ചി : തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ല നേച്ചര്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മില്ലുങ്കല്‍ തോടിന്റെ സംരക്ഷണത്തിനായി കാഞ്ഞിരമറ്റം മില്ലുങ്കല്‍ ജംഗ്ഷന് മുതല്‍ പുത്തന്‍കാവ് ജംഗ്ഷന് വരെ മനുഷ്യമതില്‍ സംഘടിപ്പിക്കുന്നതായി എ.ഇ.ഒ അജിത് പ്രസാദ് തമ്പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാളെ ഉച്ചയ്ക്ക് 2.30 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനുഷ്യമതില്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും. എം.എല്‍.എ അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും.
ഉദയംപേരൂര്‍, ആമ്പല്ലൂര്‍ എന്നീ പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലിക്കാനുള്ള കേന്ദ്രമായി മില്ലുങ്കല്‍ തോടിനെ ശുദ്ധജല തടാകമായി സംരക്ഷിക്കുക, ഉല്ലാസത്തിനും വിനോദത്തിനും ബോട്ട് സര്‍വ്വീസ് ആരംഭിക്കുക, തോടും പരിസരവും സംരക്ഷിക്കുന്നതിനായി ഒരു സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്തു തുടങ്ങിയ അഞ്ചിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മനുഷ്യമതില്‍ സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സുബൈര്‍, നേച്ചര്‍ ക്ലബ് കോ-ഓഡിനേറ്റര്‍ കെ.എസ് മുജീബ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."