HOME
DETAILS

കശ്മിര്‍ മാത്രമല്ല; നമുക്കു കശ്മിരികളെയും വേണം

  
backup
July 13 2016 | 03:07 AM

%e0%b4%95%e0%b4%b6%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95

ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ തലതിരിഞ്ഞ നടപടികള്‍കാരണം കശ്മീരില്‍ സംഘര്‍ഷം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അനന്തമായി തുടരുന്നത് ആശങ്കാജനകമാണ്. തെക്കന്‍കശ്മീരിലെ 10 ജില്ലകളാണിപ്പോള്‍ സംഘര്‍ഷബാധിതം. സമചിത്തതയോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന ഒരു സംഭവം അര്‍ധസൈനികരുടെ തന്നിഷ്ടത്തിനു വിട്ടുകൊടുത്ത സര്‍ക്കാരിന്റെ നയവൈകല്യമാണു കശ്മീരിനെ വീണ്ടും കലുഷിതമാക്കിക്കൊണ്ടിരിക്കുന്നത്.
അര്‍ധസൈനികര്‍ക്കുപകരം കൂടുതല്‍ സൈനികരെ കശ്മീരില്‍ വിന്യസിക്കാനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതു ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂവെന്നാണ് അവിടെനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞദിവസം 23 പേരായിരുന്നു സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ ഇന്നലെ അത് മുപ്പതു കടന്നിരിക്കുന്നു.
കെനിയന്‍ സന്ദര്‍ശനം മതിയാക്കി പ്രധാനമന്ത്രിയും ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, വിദേശപര്യടനം റദ്ദാക്കി ആഭ്യന്തരമന്ത്രിയും ഡല്‍ഹിയിലെത്തി നടത്തിയ തിരക്കിട്ട കൂടിയാലോചന സംഭവത്തിന്റെ ഗുരുതരാവസ്ഥയിലേയ്ക്കാണു വിരല്‍ചൂണ്ടുന്നത്. സമചിത്തതയോടെ രമ്യമായി കൈകാര്യംചെയ്യേണ്ട പ്രശ്‌നം അര്‍ധസൈനികവിഭാഗത്തിന്റെ പിടിപ്പുകേടുകൊണ്ടാണ് ആളിപ്പടര്‍ന്നത്.


ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍വാനിയെ സൈന്യം വെടിവച്ചുകൊന്നതിനെത്തുടര്‍ന്നാണു കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബുര്‍ഹാന്റെ ആഹ്വാനങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രവഹിച്ചുകൊണ്ടിരിക്കുകയും യുവാക്കളില്‍ ചിലര്‍ ഇതിലേയ്ക്ക് ആകൃഷ്ടരാകുകയും ചെയ്തപ്പോള്‍ത്തന്നെ സര്‍ക്കാര്‍ തന്ത്രപരമായി ഇടപെടേണ്ടിയിരുന്നു. അതിനുപകരം ബുര്‍ഹാന്റെ തലയ്ക്കു വിലയിടുകയാണു ചെയ്തത്. ഇതു പ്രകോപനത്തിനു വെടിമരുന്നായി. ബുര്‍ഹാന്‍വാനിയെ ഇത്തരമൊരവസ്ഥയിലേയ്ക്ക് എത്തിച്ചതുതന്നെ പട്ടാളക്രൂരതയാണ്. ഒരു കാരണവുമില്ലാതെ തന്റെ സഹോദരനെ പട്ടാളംക്രൂരമായി മര്‍ദിക്കുന്നതിനു ചെറുപ്പത്തില്‍ സാക്ഷിയാകേണ്ടിവന്നതാണ് ബുര്‍ഹാനെ പ്രതികാരദാഹിയാക്കിയത്. ബുര്‍ഹാനും സഹോദരന്‍ ഖാലിദും ഹിസ്ബുല്‍ മുജാഹിദീന്‍ എന്ന വിഘടനവാദസംഘടനയിലെത്തിയത് അങ്ങനെയാണ്. സമാധാനജീവിതം നയിക്കാന്‍ കൊതിക്കുന്നവരെപ്പോലും തീവ്രവാദത്തിലേയ്ക്കും ഭീകരവാദത്തിലേയ്ക്കും തള്ളവിടുന്നതില്‍ കശ്മീരില്‍ സൈന്യവും പൊലിസും വഹിക്കുന്ന പങ്കു ചെറുതല്ല.


സൈന്യത്തിന് അമിതാധികാരം നല്‍കുന്ന അഫ്‌സ്പ കശ്മിരില്‍ എടുത്തുകളയുന്ന കാര്യം ആലോചിക്കുമെന്നു നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ പി.ഡി.പിയും ബി.ജെ.പിയും വാഗ്ദാനം നല്‍കിയിരുന്നു. ഭരണത്തിലെത്തിയപ്പോള്‍ അതു വിസ്മരിച്ചു. സോണിയാഗാന്ധിയെയും കശ്മീര്‍ പ്രതിപക്ഷനേതാവ് ഉമര്‍ അബ്ദുല്ലയെയെും രാജ്‌നാഥ് സിംഗ് ഫോണില്‍ വിളിച്ചു കശ്മീര്‍ സംഘര്‍ഷത്തിനു പ്രതിവിധിതേടിയതില്‍നിന്നുതന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ എത്തുംപിടിയുമില്ലെന്നാണു വ്യക്തമാക്കുന്നത്. ഈ അജ്ഞതമൂലം മുള്ളുകൊണ്ട് എടുക്കേണ്ടതു തൂമ്പകൊണ്ടെടുക്കേണ്ട പരുവത്തിലെത്തി.


അധികാരത്തിനുവേണ്ടി മാത്രം ബി.ജെ.പിക്കൊപ്പം നില്‍ക്കുന്ന മെഹ്ബൂബയെ കശ്മീര്‍ ജനത വിശ്വാസത്തിലെടുക്കില്ലെന്നതു സംഘര്‍ഷം തുടരുന്നതിന്റെ കാരണങ്ങളിലൊന്നാണ്. അവരുടെ അഭ്യര്‍ഥന വിഘടനവാദസംഘടനകളും ജനങ്ങളും അവഗണിക്കുകയാണ്. ജീവനോടെ പിടിക്കാമായിരുന്ന ബുര്‍ഹാന്‍വാനിയെ തോക്കിനിരിയാക്കിയതു മനഃപൂര്‍വമാണെന്നു ആരോപിച്ചു ബഹളംകൂട്ടുന്ന ജനത്തെ ശാന്തരാക്കാന്‍ വെടിയുണ്ടകള്‍ക്കാവില്ല. എല്ലാ വിലക്കുകളും മറികടന്നു ബുര്‍ഹാന്‍വാനിയുടെ ഖബറടക്കത്തില്‍ അരലക്ഷത്തിലധികംപേര്‍ പങ്കെടുത്ത കാര്യം ഓര്‍ക്കുക.


കശ്മീരികളെ മനസിലാക്കുവാനോ അവരില്‍ വിഘടനവാദികളുണ്ടെങ്കില്‍ അവരെ നേര്‍വഴിക്കു കൊണ്ടുവരാനോ കേന്ദ്ര,സംസ്ഥാനസര്‍ക്കാരുകള്‍ക്കു പദ്ധതികളൊന്നുമില്ല. കശ്മീരികളെ വേണ്ട കശ്മിര്‍ മതിയെന്ന നയത്തിലൂടെ അവിടെ സമാധാനം സൃഷ്ടിക്കാനാവില്ല. കശ്മിരീകള്‍ ഇന്ത്യക്കൊപ്പം നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. 2014 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തീവ്രവാദികളുടെ വിലക്കുണ്ടായിട്ടുപോലും അഭൂതപൂര്‍വമായാണ് ഇവര്‍ വോട്ടുചെയ്യാനെത്തിയത്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഇതു മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേകം അധികാരകേന്ദ്രങ്ങള്‍ പ്രയോഗിക്കുന്നില്ല.
ഇന്ത്യക്കു സ്വാതന്ത്ര്യംകിട്ടിയ നാള്‍മുതല്‍ ആരംഭിച്ചതാണ് കശ്മീരികളുടെ ദുരിതകാലം. കശ്മിരിലെ പുതിയ രാഷ്ട്രീയധ്രുവീകരണവും സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായിരുന്നു കശ്മീരിലെ പരമ്പരാഗത എതിരാളികള്‍. പി.ഡി.പിയില്‍നിന്ന് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ബി.ജെ.പിക്കൊപ്പംചേര്‍ന്നു മത്സരിച്ചു ജയിച്ചതുമുതല്‍ സംസ്ഥാനഭരണണകൂടത്തിലുള്ള വിശ്വാസ്യം ജനങ്ങള്‍ക്കു നഷ്ടപ്പെട്ടു.
പുതിയതലമുറ മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും തൊഴിലവസരത്തിനും ഭദ്രമായ ഭാവിജീവിതത്തിനും കൊതിക്കുന്നവരാണ്. അവരെ അതിനനുവദിക്കാതെവരുമ്പോള്‍ സംഘര്‍ഷം പൊട്ടപ്പുറപ്പെടും. കശ്മീര്‍ മതി കശ്മിരികളെ വേണ്ട എന്ന നയം ഭരണാധികാരികള്‍ തിരുത്തണം. കശ്മീര്‍ ജനതയുടെ വിശ്വാസ്യത നേടിയെടുത്തുകൊണ്ടാകണം സമാധാനശ്രമം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  11 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  40 minutes ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  an hour ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  5 hours ago