പിയത്തയുടെ ദൃശ്യാവിഷ്‌ക്കാരം 20 മുതല്‍ 23 വരെ
കൊച്ചി : വിശ്വ പ്രസിദ്ധ കലാകാരനായ മൈക്കല്‍ അഞ്ചലോയുടെ ശ്രേഷ്ഠമായ പിയത്ത എന്ന കലാരൂപത്തിന്റെ ദൃശ്യ, സംഗീത, നൃത്താവിഷ്‌കാരം 20 മുതല്‍ 23 വരെ തേവര സേക്രഡ് ഹാര്‍ട്ട് ഗ്രൗണ്ടില്‍ നടക്കും. വൈകിട്ട് 6.45 മുതല്‍ 8.30 വരെയാണ് പരിപാടിയില്‍ ഏഴ് സ്റ്റേജുകളിലായി 120 ഓളം കലാകരന്മാര്‍ അണിനിരക്കും. ഫാ. ഷെയ്‌സ് പൊരുന്നക്കോട്ട് എസ് ജെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.
പിയത്തയിലൂടെ യേശുവിന്റെ പീഢാനുഭവത്തെയും മരണത്തെയുമാണ് സംവിധായകന്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നാടകം ആരംഭിക്കുന്നതും അവസാനിക്കുന്നതും യേശുവിനെ മടിയില്‍ കിടത്തിയിരിക്കുന്ന മാതാവിന്റെ രൂപത്തിലാണ്. കൂടാതെ യേശുവിന്റെ പീഢാനുഭവ ചരിത്രത്തില്‍ മുഴുനീളെ പുരുഷ അതിപ്രസരമായിരുന്നു. എന്നാല്‍ സ്ത്രീ വീക്ഷണത്തിലൂടെയാണ് പുതിയ ഈ കലാരൂപമെന്നു ഫാ. ഷെയ്‌സ് പൊരുന്നക്കോട്ട് എസ്.ജെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രവേശന പാസ്സ് കൗണ്ടറില്‍ നിന്നും ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. വാര്‍ത്താസമ്മേളനത്തില്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ കളത്തിവീട്ടില്‍, ഇ.എ ജോസഫ്, ലിമ തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."