പൊതുജനങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ചുള്ള അജ്ഞത വ്യാപകം: മനുഷ്യാവകാശ കമ്മിഷന്‍
കൊച്ചി: പൊതുജനങ്ങള്‍ക്കിടയില്‍ നിയമത്തെക്കുറിച്ചുള്ള അജ്ഞത വ്യാപകമാണെന്ന് സംസ്ഥാനമനുഷ്യാവകാശകമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് പറഞ്ഞു. നിയമാവബോധം അത്യാവശ്യമാണ്. മനുഷ്യാവകാശകമ്മീഷന്റെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ റിവ്യു പെറ്റീഷന്‍ നല്കാവുന്നതാണ്. അല്ലെങ്കില്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ഫയല്‍ ചെയ്യാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന മനുഷ്യാവകാശകമ്മീഷന്‍ സിറ്റിങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കളക്ടറേറ്റില്‍ നടന്ന സിറ്റിംഗില്‍ ഇന്ന് 108 പരാതികളാണ് പരിഗണിച്ചത്.
കമ്മീഷനെ സമീപിക്കുന്നവരില്‍ 25 ശതമാനത്തോളം പോലീസിനെതിരെയുള്ള പരാതികളാണെന്ന് മോഹനദാസ് പറഞ്ഞു. ഇത്തരം കേസുകളില്‍ പോലീസ് മേലുദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. എറണാകുളം ജില്ലയില്‍ ഇന്നു നടന്ന സിറ്റിങില്‍ കൂടുതലും മാലിന്യപ്രശ്‌നങ്ങളെക്കുറിച്ചുളള പരാതികളും തൊഴിലാളി പ്രശ്‌നങ്ങളും ഉള്‍പ്പെട്ടിരുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ച ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്കനടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."