എങ്ങുമെത്താതെ ഡാമുകളിലെ മണല്‍ഖനനം
തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകളില്‍ നിന്ന് മണല്‍ വാരാനുള്ള ബജറ്റ് പ്രഖ്യാപനം എങ്ങുമെത്താതെ അനന്തമായി നീളുന്നു. ജലവിഭവ വകുപ്പിന്റെ 11 ഡാമുകളില്‍ നിന്നും കെ.എസ്.ഇ.ബിയുടെ എട്ട് ഡാമുകളില്‍ നിന്നും മണല്‍ ഖന നം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്.
നിലവില്‍ ഡാമില്‍ എത്രത്തോളം മണലുണ്ടെന്ന് പഠനം നടത്താതെ ഒരു തീരുമാനത്തിലെത്താനാകില്ലെന്ന നിലപാടിലാണ് ജലവകുപ്പും കെ.എസ്.ഇ.ബിയും. ലോവര്‍ പെരിയാര്‍ ഡാമിലെ മണല്‍ നീക്കാന്‍ കെ.എസ്.ഇ.ബി 2010 മുതല്‍ ശ്രമം തുടങ്ങിയിരുന്നെങ്കിലും വനംവകുപ്പ് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ഒന്നും നടന്നില്ല.
ജലവിഭവ വകുപ്പാകട്ടെ മംഗലം ഡാമിലെ മണല്‍ നീക്കാന്‍ 2017 മുതല്‍ നീക്കങ്ങള്‍ തുടങ്ങുകയും ആഗോള ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്‌തെങ്കിലും പങ്കെടുത്തത് ഒരു കമ്പനി മാത്രമായിരുന്നു. ഇപ്പോള്‍ വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ബജറ്റ് പ്രഖ്യാപനം കണക്കിലെടുത്ത് ഡാമുകളിലെ മണലിന്റെ അളവ് സംബന്ധിച്ച് വിശദമായ സര്‍വേ നടത്താനാണ് കെ.എസ്.ഇ.ബി തീരുമാനം. മഴക്കാലത്തിനു ശേഷമാകും ഈ നടപടികള്‍. ജലവിഭവ വകുപ്പാകട്ടെ 10 ഡാമുകളിലെ മണല്‍ ഖന നം സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാനായി ബംഗളൂരു ആസ്ഥാനമായ ബില്‍ഡ് മെറ്റ് എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡാമില്‍ നിന്ന് മണല്‍ ഖന നം നടത്തി പരിചയമുളള കമ്പനികള്‍ നിലവിലില്ലാത്തതും ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് പ്രധാന തടസമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."