കശ്മിര്‍ സര്‍ക്കാര്‍ രൂപീകരണം: മന്‍മോഹന്‍ സിങിന്റെ വസതിയില്‍ യോഗം
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ഭരണം നിലനില്‍ക്കുന്ന ജമ്മു കശ്മിരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ വസതിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേരുന്നു. മുതിര്‍ന്ന നേതാക്കളായ കരണ്‍ സിങ്, ഗുലാം നബി ആസാദ്, പി ചിദംബരം, അംബിക സോണി, ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
ബി.ജെ.പി പി.ഡി.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാരുണ്ടാക്കാനായി പി.ഡി.പിയേയും നാഷണല്‍ കോണ്‍ഫ്രണ്‍സിനേയും സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
പി.ഡി.പിയുമായുള്ള സഖ്യത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറിയതോടെയാണ് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവെച്ചത്.
87 അംഗ നിയമസഭയില്‍ 2014 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി പി.ഡി.പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. 25 സീറ്റുകള്‍ നേടിയ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഉമര്‍ അബ്ദുല്ല നയിക്കുന്ന നാഷണല്‍ കോണ്‍ഫറന്‍സിന് 15 സീറ്റും കോണ്‍ഗ്രസിന് 12 സീറ്റും ലഭിച്ചിരുന്നു.
കേവലഭൂരിപക്ഷമായ 44 കടക്കാന്‍ കോണ്‍ഗ്രസുമായി കൂടിയാല്‍ തന്നെ മറ്റുള്ളവരുടെ പിന്തുണ വേണ്ടിവരും. നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്നാലും ഇതുതന്നെയാണ് സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."