HOME
DETAILS
MAL
ക്രിമിനല്‍ കേസുള്ളവര്‍ സത്യവാങ്മൂലം നല്‍കണം
backup
March 26 2019 | 04:03 AM
കോഴിക്കോട്: ക്രിമിനല്‍ കേസുള്ളവര്‍ അത് സ്വന്തം പാര്‍ട്ടിയെ അറിയിച്ചിട്ടുള്ളതാണെന്ന സത്യവാങ്മൂലം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. വ്യക്തിപരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. തെളിയിക്കപ്പെടാത്ത ആരോപണങ്ങളും ദുര്‍വ്യാഖ്യാനങ്ങളും ഉണ്ടാകരുത്.
ഒപ്പം ജാതി, മത, വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉണ്ടാകരുത്. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."