HOME
DETAILS
MAL
ശക്തിമാന്റെ പ്രതിമ നീക്കി
backup
July 13 2016 | 04:07 AM
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബി.ജെ.പി എം.പിയുടെ ആക്രമണത്തിനിരയായി ജീവന് വെടിഞ്ഞ പൊലിസ് കുതിര ശക്തിമാന്റെ പ്രതിമ നീക്കം ചെയ്തു. സംസ്ഥാനത്ത് ധീര ജവാന്മാര്ക്ക് സ്മാരകങ്ങള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ ഒരു കുതിരയ്ക്ക് ബഹുമാനസൂചകമായി പ്രതിമ സ്ഥാപിച്ചത് ശരിയല്ലെന്ന് പറഞ്ഞാണ് പ്രതിമ നീക്കംചെയ്തത്.
പൊലിസ് ആസ്ഥാനത്ത് ശക്തിമാന്റെ മറ്റൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാവി അടുത്ത സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി ഹരിഷ് റാവത്ത് പറഞ്ഞത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."