കുടുംബശ്രീകള്‍ തമ്മില്‍ ആശയവിനിമയം നടന്നില്ല; മെഡിക്കല്‍ ക്യാംപ് മാറ്റിവച്ചു
നിലമ്പൂര്‍: ഡെങ്കിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി നടത്താനിരുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് കുടുംബശ്രീകളുടെ ആശയവിനിമയത്തിലെ അവ്യക്തതമൂലം മാറ്റിവച്ചു.
ചാലിയാര്‍ പഞ്ചായത്തിലെ പെരുമ്പത്തൂര്‍ ഗവ.എല്‍.പി സ്കൂളില്‍ ഇന്നലെ നടത്താനിരുന്ന ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് ആണ് മാറ്റിവച്ചത്.
ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പെരുമ്പത്തൂര്‍, മുട്ടിയേല്‍ വാര്‍ഡുകളിലുള്ളവര്‍ക്കായാണ് മെഡിക്കല്‍ ക്യാംപ് നടത്താനിരുന്നത്.
ഇടിവണ്ണ ഗവ. ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. ബീനാ റസാഖ് ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച രാത്രി ക്യാംപ് മാറ്റിവച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതായും ഡോ. ബീനാ റസാഖ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ എ.ഡി.എസ് പ്രസിഡന്റ് പങ്കെടുക്കാത്തത് മൂലമുണ്ടായ ആശയക്കുഴപ്പമാണ് തടസം നേരിട്ടതെന്ന് വാര്‍ഡ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ എം.ടി ലെസ്ന പറഞ്ഞു.
എത്രയും പെട്ടെന്ന് മെഡിക്കല്‍ ക്യാംപ് നടത്തുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."