കഠിനം കുളം ബലാത്സംഗശ്രമം: മകന്‍ മുഖ്യ സാക്ഷി, ഒരാള്‍കൂടി അറസ്റ്റില്‍
തിരുവനന്തപുരം: യുവതിയെ മദ്യം കുടിപ്പിച്ച് കൂട്ടബലാത്സംഘം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവതിയുടെ അഞ്ച് വയസുകാരനായ മകന്‍ കേസില്‍ മുഖ്യസാക്ഷിയാകും.
യുവതിയുടെ മൊഴിയും കുട്ടിയുടെ മൊഴിയും സാമ്യം ഉണ്ടെന്നാണ് പൊലിസ് പറയുന്നത്. തന്നെയും അമ്മയെയും പ്രതികള്‍ മര്‍ദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. അമ്മയെ ഉപദ്രവിക്കുന്നത് കണ്ടുവെന്നും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി കേസില്‍ നിര്‍ണായകമായേക്കും.
അതേസമയം, കേസില്‍ ഇന്നൊരാളുടെ അറസ്റ്റ് കൂടി പൊലിസ് രേഖപ്പെടുത്തി. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് മനോജിനെയാണ് അറസ്റ്റ് ചെയ്തത്. ബലമായി മദ്യം കുടുപ്പിച്ച ശേഷം യുവതിയെ വീട്ടില്‍ നിന്നും വിളിച്ചറക്കി അക്രമിസംഘത്തിന്റെ അടുത്തെത്തിച്ചത് മനോജാണെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. യുവതിയുടെ ഭര്‍ത്താവിനെയും മറ്റ് നാലുപേരെയുമാണ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇന്നലെ മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതികളുടെ അറസ്റ്റ്.
കേസിലെ ഒരു പ്രതിയെ കൂടി പിടികൂടാനുണ്ട്. യുവതിയെ വലിച്ചു കയറ്റി കൊണ്ടു പോയ ഓട്ടോയുടെ ഉടമ നൗഫലിനെയാണ് പിടികൂടാനുളളത്. യുവതിയെയും കുട്ടിയെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രിയാണ് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഭര്‍ത്താവാണ് രണ്ട് മക്കളെയും തന്നെയും കൂട്ടി പുതുക്കുറിച്ചിയില്‍ ബീച്ച് കാണാന്‍ കൊണ്ട് പോയതെന്നാണ് യുവതിയുടെ മൊഴി. അതിന് ശേഷം സമീപത്തുള്ള ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ബീച്ചിലെത്തിയപ്പോള്‍ ഈ വീട്ടുടമയില്‍ നിന്നും ഭര്‍ത്താവ് പണം വാങ്ങുന്നതായി കണ്ടെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."