പണം തിരിച്ചുനല്‍കിയില്ല; പൊലിസ് കേസെടുത്തു
കണ്ണൂര്‍: ചെന്നൈയില്‍ സ്ഥലത്തിന് അഡ്വാന്‍സ് കൊടുത്ത വ്യക്തി അപകടത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് പണം തിരിച്ചു നല്‍കാത്ത സംഭവത്തില്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
അപകടത്തില്‍ മരണപ്പെട്ട വ്യക്തിയുടെ ഭാര്യാ സഹോദരന് കൂത്തുപറമ്പ് മൂര്യാടിലെ സുനില്‍ കുമാറിന്റെ പരാതിയില്‍ പൊള്ളാച്ചി കളംതുളസി സ്ട്രീറ്റിലെ കുമാര നടരാജനെതിരെ പൊലിസ് കേസെടുത്തത്. അഡ്വാന്‍സ് നല്കിയ 23ലക്ഷം രൂപ തിരിച്ചു നല്‍കുകയോ പ്രസ്തുത ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുകയോ ചെയ്യാതെ വഞ്ചിച്ചുവെന്നാണ് കേസ്.
2017 ജൂലൈ 21നാണ് അപകടത്തില്‍ മരിച്ച വ്യക്തിയുടെ ഐ.സി.ഐ.സി.ഐയുടെ എന്‍.ആര്.ഐ അക്കൗണ്ടില്‍ നിന്നു 10 ലക്ഷവും എസ്.ബി.ടിയുടെ ബ്രാഞ്ചില്‍ നിന്നു ബാക്കി 13 ലക്ഷവുമടക്കം 23 ലക്ഷം രൂപ ഭൂമിക്കായി അഡ്വാന്‍സ് നല്‍കിയത്. മൊത്തം 42ലക്ഷം രൂപയ്ക്കായിരുന്നു കച്ചവടം ഉറപ്പിച്ചിരുന്നത്. ഇതിനിടെ തമിഴ്നാട്ടിലുണ്ടായ അപകടത്തില്‍ സുനില്‍ കുമാറിന്റെ ഭാര്യയുടെ സഹോദരന് മരണപ്പെടുകയായിരുന്നു. തുടര്‍ന്നു പലതവണ കുമാര നടരാജിനെ സമീപിച്ചുവെങ്കിലും പണം തിരിച്ചു നല്‍കുകയോ ഭൂമി രജിസ്റ്റര്‍ ചെയ്തു നല്‍കുകയോ നല്‍കാത്തതിനെ തുടര്‍ന്നാണു പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."