HOME
DETAILS

ന്യൂനപക്ഷ പദവി: മറുപടി അറിയിക്കാന്‍ അലിഗഡിന് നാലാഴ്ച സമയം

  
backup
July 13 2016 | 05:07 AM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%aa%e0%b4%a6%e0%b4%b5%e0%b4%bf-%e0%b4%ae%e0%b4%b1%e0%b5%81%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%85%e0%b4%b1

 

ന്യൂഡല്‍ഹി: ന്യൂനപക്ഷ പദവി സംബന്ധിച്ച കേസില്‍ മറുപടി സത്യവാങ്മൂലം നല്‍കാന്‍ അലിഗഡ് മുസ്‌ലിം സര്‍വകലാശാലയ്ക്കു സുപ്രിംകോടതി നാലാഴ്ച സമയമനുവദിച്ചു. സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇതിന് എതിര്‍സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍വകലാശാലയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പി.പി റാവുവിനോട് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശിച്ചത്.
സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമാണെന്ന യു.പി.എ സര്‍ക്കാരിന്റെ സത്യവാങ്മൂലം പിന്‍വലിച്ചാണു കഴിഞ്ഞ ദിവസം എന്‍.ഡി.എ സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്. സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍റ്റിയില്‍ മുസ്‌ലിംകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നതിനെ പിന്തുണച്ചു നല്‍കിയ സത്യവാങ്മൂലം ഉള്‍പ്പെടെ, ഇതുമായി ബന്ധപ്പെട്ടു യു.പി.എ സര്‍ക്കാര്‍ സമര്‍പ്പിച്ച എല്ലാ രേഖകളും ഇപ്പോഴത്തെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
നേരത്തേ, കേസ് പരിഗണിക്കുന്നതിനിടെ അലിഗഡിനെ ന്യൂനപക്ഷ സ്ഥാപനമായി കേന്ദ്രസര്‍ക്കാര്‍ കാണുന്നില്ലെന്നും ഒരു മതേതര സമൂഹത്തില്‍ ന്യൂനപക്ഷ സ്ഥാപനങ്ങള്‍ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ ബെഞ്ചിനെ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  8 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  9 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  10 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  11 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  11 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago