ഹാന്‍വീവിന്റെ ഭൂമി പുരാവസ്തുവിന്; പുനഃപരിശോധിക്കണമെന്നു ജീവനക്കാര്‍
കണ്ണൂര്‍: സുവര്‍ണജൂബിലി ആഘോഷിച്ച ഹാന്‍വീവിന്റെ ഭൂമി പുരാവസ്തു വകുപ്പിനു കൈമാറാനുള്ള നീക്കം സജീവം. ഹാന്‍വീവിന്റെ ഭൂമിയും കെട്ടിടവും പുരാവസ്തു വകുപ്പിനു കൈമാറാനുള്ള ചെയര്‍മാന്റെ നിലപാടില്‍ സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള യൂനിയനില്‍പ്പെട്ട ജീവനക്കാര്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിട്ടുണ്ട്.
തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ ചെയര്‍മാനും എം.ഡിക്കും നിവേദനം നല്‍കി. പരമ്പരാഗത വ്യവസായ മേഖലയായ കൈത്തറിയെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സൗജന്യ സ്‌കൂള്‍ യൂ
നിഫോം പദ്ധതികള്‍ ഹാന്‍വീവ് മുഖേന നടത്തിയിട്ടും ശമ്പളം പോലും കൃത്യമായി നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. പുരാവസ്തു വകുപ്പിനു ഭൂമി കൈമാറുന്നതോടെ ഈ കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഹെഡ് ഓഫിസ്, റീജ്യണല്‍ ഓഫിസ്, സ്റ്റോര്‍ എന്നിവയ്ക്ക് അസൗകര്യം ഉണ്ടാക്കും.
നിലവില്‍ ഇവിടെ നിന്നു ഉല്‍പാദിപ്പിച്ചതും മറ്റു സ്ഥലങ്ങളില്‍ നിന്നു ഉല്‍പാദിപ്പിച്ച കോടിക്കണക്കിനു രൂപയുടെ തുണിത്തരങ്ങളും സൂക്ഷിക്കാനുള്ള സ്ഥല പരിമിതി കാരണം വീര്‍പ്പുമുട്ടുന്ന റീജ്യണല്‍ സ്റ്റോറില്‍ അടച്ചുറപ്പില്ലാത്ത കെട്ടിടത്തിലും നൂലുകള്‍ വരാന്തയിലുമാണു സൂക്ഷിക്കുന്നത്. ഇവ സൂക്ഷിക്കാന്‍ കെട്ടിടം പണിയുന്നതിനു പകരം പുരാവസ്തു വകുപ്പിനു കൈമാറാനുള്ള നീക്കം ഹാന്‍വീവിനെ തന്നെ ഇല്ലാതാക്കുമെന്നാണു ജീവനക്കാര്‍ ആരോപിക്കുന്നത്. വിദേശത്തും സ്വദേശത്തുമുള്ള ടൂറിസ്റ്റുകള്‍ ഇപ്പോള്‍ കണ്ണൂരില്‍ എത്തുന്നുണ്ട്. ഇവിടെ തിരുവനന്തപുരത്തുള്ള ഹാന്‍വില്ല പോലെ സ്ഥിരം എക്‌സിബിഷന്‍ ഹാളുണ്ടാക്കി ഇവിടെ നിന്നു ഉല്‍പാദിപ്പിക്കുന്ന തുണിത്തരങ്ങള്‍ വില്‍ക്കാനുള്ള സാഹചര്യം ഉണ്ടാക്കി വരുമാന മാര്‍ഗം ഉണ്ടാക്കുകയാണ് വേണ്ടതെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."