റോഡ് നിയന്ത്രണത്തിലും ഇനി ട്രോമാ'കെയര്‍'
വളാഞ്ചേരി: രക്ഷാപ്രവര്‍ത്തനങ്ങളില്‍ മാതൃകയായ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സേവനം റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളിലും ഉപയോഗപ്പെടുത്തുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്കു ജില്ലയില്‍ തുടക്കമായി.
ആദ്യ ഘട്ടമെന്ന നിലയില്‍ പൊന്നാനി ജോയിന്റ് ആര്‍.ടി.ഒ ഓഫിസ് പരിധിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാഫിക് നിയമലംഘനം പിടികൂടാനും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും ട്രോമാകെയര്‍ വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്തും. ഇതിനായി ഇവര്‍ക്കു പ്രത്യേക പരിശീലനം നല്‍കും. ഓരോ പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍നിന്നും അഞ്ചു പേരെയാണ് റോഡ് സുരക്ഷാ വളണ്ടിയര്‍മാരായി നിയമിക്കുക.
ട്രാഫിക് നിയമലംഘനം നടത്തുന്നവരുടെ ഫോട്ടോ കാമറയില്‍ പകര്‍ത്തി ഇവര്‍ മോട്ടോര്‍ വാഹന വകുപ്പിനു കൈമാറും. ഫോട്ടോ പരിശോധിച്ചു പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ വകുപ്പ് സ്വീകരിക്കും. ജീവനക്കാരുടെ കുറവുമൂലം ബുദ്ധിമുട്ടുന്ന മോട്ടോര്‍ വാഹന വകുപ്പിനു ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ സേവനം ആശ്വാസമാകും. പദ്ധതിക്കു പൊലിസ്, തദ്ദേശ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ ആശുപത്രികള്‍ തുടങ്ങിയവരുടെ സഹകരണവും ഉറപ്പുവരുത്തും.
2005 ജനുവരിയില്‍ മഞ്ചേരി ആസ്ഥാനമായി തുടങ്ങിയ മലപ്പുറം ട്രോമാകെയര്‍ പൊലിസുമായി സഹകരിച്ച് ദേശീയപാതകളില്‍ നടത്തിയ രാത്രികാല ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വന്‍ വിജയമായിരുന്നു. ട്രോമാകെയര്‍ വളണ്ടിയര്‍മാരെ റോഡ് സുരക്ഷാ വളണ്ടിയര്‍മാരായി നിയോഗിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വളാഞ്ചേരി എം.ഇ.എസ് കോളജ് ഓഡിറ്റോറിയത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ നിര്‍വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷനായി.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷ്മി, മധ്യമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എം.പി അജിത് കുമാര്‍, ജില്ലാ ട്രോമാകെയര്‍ നോഡല്‍ ഓഫിസര്‍ ഡിവൈ.എസ്.പി ഹരിദാസന്‍, തിരൂര്‍ ഡിവൈ.എസ്.പി ബിജു ഭാസ്‌കര്‍, മലപ്പുറം ട്രോമാകെയര്‍ ജനറല്‍ സെക്രട്ടറി കെ.പി പ്രതീഷ്, ജോയിന്റ് ആര്‍.ടി.ഒമാരായ ദിനേശ് ബാബു, മുജീബ്, സജി പ്രസാദ്, കെ.എസ്.ആര്‍.ടി.സി ഡയരക്ടര്‍ സയ്യിദ് ഫൈസല്‍ അലി, ഹംസ അഞ്ചുമുക്കില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."