വന്ദേഭാരത് മിഷൻ; സഊദിയിൽനിന്നു കേരളത്തിലേക്ക് വിമാന നിരക്ക് ഇരട്ടിയാക്കി എയ൪ ഇന്ത്യ
ജിദ്ദ: വന്ദേഭാരത് മിഷനിൽ സഊദിയിൽനിന്നുള്ള വിമാനങ്ങൾക്ക് നിരക്ക് ഇരട്ടിയാക്കി. ജൂണ്‍ 10 മുതൽ തുടങ്ങുന്ന കേരളത്തിലേക്കുള്ള സർവീസുകൾക്കാണ് നിരക്ക് കൂട്ടിയത്. ആദ്യഘട്ടത്തിൽ 950 റിയാൽ ഈടാക്കിയിരുന്നത് 1,703 റിയാൽ ആക്കിയത്.
ദമ്മാമിൽ നിന്നും പത്താം തിയ്യതി കണ്ണൂരിലേക്കുള്ള സർവീസിനും പതിനൊന്നാം തിയ്യതി കൊച്ചിയിലേക്കുള്ള സർവീസിനുമാണ് ശനിയാഴ്ച ടിക്കറ്റ് നൽകിയിട്ടുള്ളത്.ഈ സർവീസുകളിൽ നാട്ടിലേക്ക് പോകുന്നതിനായാണ് എംബസിയിൽ നിന്നും യാത്രക്കായി ഫോൺ കോളുകൾ ലഭിച്ച യാത്രക്കാർ ടിക്കറ്റെടുക്കുന്നതിനായി അൽഖോബാറിലുള്ള എയർ ഇന്ത്യ ഓഫീസിൽ എത്തിയത്.ഇവരിൽ നിന്നും ടിക്കറ്റുകൾക്ക് വർദ്ധിപ്പിച്ച തുകയാണ് ഈടാക്കിയിട്ടുള്ളത്. ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടും എയർ ഇന്ത്യ ആ തുകക്ക് രസീതി നൽകിയില്ല എന്നും പല യാത്രക്കാരും പരാതിപ്പെട്ടു.
അതേ സമയം ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സഊദി. സഊദിയില്‍ ശനിയാഴ്ച മാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ ഇരുട്ടിടി പ്രവാസികളെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."